Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമയത്തിന്​...

സമയത്തിന്​ നടപ്പായില്ല: 16 പദ്ധതികളുടെ ഫണ്ട്​ വകമാറ്റാൻ നഗരസഭ തീരുമാനം

text_fields
bookmark_border
കോഴിക്കോട്: സാമ്പത്തിക വർഷത്തിൽ നടപ്പാക്കാനാവില്ലെന്ന് ഉറപ്പായ 16 പദ്ധതികളുടെ ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ മറ്റ് പദ്ധതിയിലേക്ക് വകമാറ്റാൻ നഗരസഭ തീരുമാനം. മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് 28.16 കോടി മാറ്റിച്ചെലവഴിക്കാൻ തീരുമാനിച്ചത്. നഗരത്തിലുള്ള സി.എഫ്.എൽ, സോഡിയം വേപർ വിളക്കുകളെല്ലാം എൽ.ഇ.ഡിയാക്കാനും വാർഷിക സംരക്ഷണ കരാർ നൽകാനുമുള്ള പദ്ധതിയുടെ 10 കോടിയും വകമാറ്റിയതിൽ പെടുന്നു. കരാർ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുക്കുന്നതിലെ സാേങ്കതികപ്രശ്നം കാരണം പദ്ധതി നടക്കാതെ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തുക വക മാറ്റിയത്. കേന്ദ്ര പദ്ധതിയായ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷനിൽ (അമൃത്) കുടിവെള്ള പദ്ധതിക്ക് നഗരസഭയുടെ വിഹിതം അടക്കാൻ തുക വിനിയോഗിക്കും. നായ് കടിയേറ്റവർക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നഷ്ട പരിഹാരം നൽകാൻ 7,12,540 രൂപയും വകയിരുത്തി. വികസനപദ്ധതികൾക്ക് ഭൂമിയേറ്റെടുത്തതിനുള്ള അധിക നഷ്ട പരിഹാരത്തുക നൽകാൻ 2.9 കോടിയും സാമൂഹികസുരക്ഷ മിഷന് നഗരസഭ വിഹിതം നൽകാൻ 25 ലക്ഷവും വകമാറ്റി. മതിയായ മുന്നൊരുക്കമോ നിരീക്ഷണമോ ഇല്ലാത്തതിനാലാണ് നേരത്തേ തീരുമാനിച്ച പദ്ധതികൾ നടപ്പാക്കാനാകാതെ പണം വകമാറ്റേണ്ടി വരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നത് ബന്ധപ്പെട്ട കമ്മിറ്റികൾ ഗൗരവമായെടുക്കണമെന്ന് വികസന സ്ഥിരംസമിതി ചെയർമാൻ പി.സി. രാജൻ ആവശ്യപ്പെട്ടു. അടുത്തവർഷം മുതൽ പദ്ധതി നിർവഹണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികൾ കൃത്യമായി നിരീക്ഷിച്ച് നടപ്പാക്കാൻ കൗൺസിലർമാരടക്കമുള്ളവർ ശ്രദ്ധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. പോരായ്മകൾ കണ്ടെത്തി ഇടപെട്ടതു കൊണ്ടാണ് ഫണ്ട് നഷ്ടപ്പെടാതെ വകമാറ്റാനായതെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. എന്നാൽ, കർമസമിതികൾ കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് നിയന്ത്രിക്കാത്തതും ഇടപെടാത്തതുമാണ് പ്രശ്നമെന്ന് ലീഗ് നേതാവ് സി. അബ്ദുറഹിമാൻ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. രാധാകൃഷ്ണൻ, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ ടി.വി. ലളിതപ്രഭ, ഇ. പ്രശാന്ത് കുമാർ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story