Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുടവന്തേരിയില്‍...

മുടവന്തേരിയില്‍ യൂത്ത്​ലീഗ് പ്രവര്‍ത്തകനുനേരെ ആക്രമണം

text_fields
bookmark_border
നാദാപുരം: തൂണേരി മുടവന്തേരിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനുനേരെ ആക്രമണം. മുടവന്തേരി മഠത്തില്‍ സുബൈറിനു (29) നേരെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ചാക്കേരി മഠത്തില്‍പള്ളിയില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നെല്ലികുളത്തില്‍ മുക്കില്‍വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവത്രെ. ഇടത് കൈമുട്ടിനും കൈപ്പത്തിക്കുമാണ് പരിക്കേറ്റത്. സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മുടവന്തേരി ഭാഗത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എമ്മി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും നാദാപുരം നിയോജക മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story