Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീരേന്ദ്രകുമാറി​െൻറ...

വീരേന്ദ്രകുമാറി​െൻറ രാജി: രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​ മാർച്ച്​ 23ന്​

text_fields
bookmark_border
ഇതുൾപ്പെടെ 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് ന്യൂഡൽഹി: രാജ്യസഭയിലെ 59 സീറ്റുകളിലേക്ക് മാർച്ച് 23ന് വോെട്ടടുപ്പ്. വോെട്ടണ്ണൽ അന്നു വൈകീട്ട് നടക്കും. കേരളത്തിൽ എം.പി. വീരേന്ദ്രകുമാർ ഇടതു മുന്നണിയിലേക്ക് പോകാൻ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവും ഇതിലൂടെ നികത്തും. ഇൗ തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ ബി.ജെ.പി അംഗസംഖ്യ വർധിക്കുമെന്നാണ് സൂചന. േകന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, ജെ.പി. നദ്ദ, ടി.സി. ഗെഹ്ലോട്ട്, രാംദാസ് അതാവ്ലെ എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. നേരത്തെ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പി, 2017 ആഗസ്റ്റിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ മറികടന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 57 പേരുണ്ടായിരുന്ന കോൺഗ്രസിനെ മറികടന്ന് 58 അംഗങ്ങളുമായി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാവുകയായിരുന്നു. മാർച്ചിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ അയക്കേണ്ടത് യു.പിയായതിനാൽ ബി.ജെ.പിയുടെ ശക്തി ഇനിയും വർധിക്കുമെന്നാണ് സൂചന. 10 സീറ്റിലാണ് യു.പിയിലെ തെരഞ്ഞെടുപ്പ്. ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, രാജസ്ഥാൻ (മൂന്നുവീതം), ബിഹാർ, മഹാരാഷ്ട്ര (ആറുവീതം), പശ്ചിമ ബംഗാൾ, മധ്യപ്രദേശ് (അഞ്ചുവീതം), കർണാടക, ഗുജറാത്ത് (നാലുവീതം), ഝാർഖണ്ഡ് (രണ്ട്), ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് (ഒന്നുവീതം) എന്നിങ്ങനെയാണ് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത് കാരണം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം.
Show Full Article
TAGS:LOCAL NEWS 
Next Story