Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്​പാൽ നിയമന നീക്കം ...

ലോക്​പാൽ നിയമന നീക്കം പുരോഗമിക്കുന്നതായി സർക്കാർ

text_fields
bookmark_border
ന്യൂഡൽഹി: അഴിമതിവിരുദ്ധ ഒാംബുഡ്സ്മാനായ ലോക്പാൽ നിയമനത്തിനുള്ള കാര്യങ്ങൾ പുരോഗമിക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതി​െൻറ തെരഞ്ഞെടുപ്പ് സമിതി യോഗം മാർച്ച് ഒന്നിന് നടക്കും. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കർ, പ്രതിപക്ഷ പാർട്ടി നേതാവ് തുടങ്ങിയവർ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. വിഷയത്തിൽ മാർച്ച് ആറിന് വാദം കേൾക്കും. നിയമനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച് പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പ് സെക്രട്ടറി മാർച്ച് അഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീംകോടതി വിധിയുണ്ടായിട്ടും ലോക്പാൽ നിയമനം വൈകുന്ന സംഭവത്തിൽ സർക്കാറിതര സംഘടനയായ 'കോമൺ കോസ്' നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ബെഞ്ച് ഇങ്ങെന നിർദേശിച്ചത്. തെരഞ്ഞെടുപ്പ് സമിതി അംഗമായിരുന്ന മുതിർന്ന അഭിഭാഷകൻ പി.പി. റാവു കഴിഞ്ഞ വർഷം മരിച്ചതിനാലാണ് നടപടികൾ വൈകിയതെന്ന് അറ്റോണി ജനറൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story