Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജഡ്​ജി നിയമനത്തിൽ...

ജഡ്​ജി നിയമനത്തിൽ സമയക്രമം പാലിക്കണം ^സുപ്രീംകോടതി

text_fields
bookmark_border
ജഡ്ജി നിയമനത്തിൽ സമയക്രമം പാലിക്കണം -സുപ്രീംകോടതി ന്യൂഡൽഹി: ജഡ്ജി നിയമനത്തി​െൻറ ഒാേരാഘട്ടത്തിലും നിശ്ചിത സമയക്രമം പാലിക്കപ്പെടണമെന്ന് സുപ്രീംകോടതി. നീതിന്യായ വ്യവസ്ഥക്ക് ഉൾപ്പെടെ ബന്ധപ്പെട്ടവർക്കെല്ലാം സമയക്രമം പ്രയോജനം ചെയ്യുെമന്ന് ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കോടതികളിൽ വലിയ തോതിൽ കേസുകൾ കെട്ടിക്കിടക്കുേമ്പാഴും ജഡ്ജിമാരുടെ നിയമനത്തിൽ കാലതാമസം നേരിടുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയാണ് പരാമർശം. നിയമനകാര്യങ്ങളിലെ അനിശ്ചിതത്വം അവസാനിപ്പിക്കപ്പെടണമെന്ന ആവശ്യവുമായി സുനിൽ സംദാരിയ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കെയാണ് കോടതി പരാമർശം. ഹൈകോടതികളിലെ ജഡ്ജി നിയമനങ്ങൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ട്. കക്ഷികൾക്ക് എത്രയുംവേഗം നീതികിട്ടാൻ ജഡ്ജി നിയമനത്തിന് നടപടി സ്വീകരിേക്കണ്ടവർ ഭരണഘടന ചുമതല സമയബന്ധിതമായി നിർവഹിക്കപ്പെടണമെന്ന് ബെഞ്ച് ചൂണ്ടികാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story