Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​േജ്യാത്സനയുടെ വീട്...

​േജ്യാത്സനയുടെ വീട് സന്ദർശിച്ചു

text_fields
bookmark_border
മുക്കം: അക്രമത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട കോടഞ്ചേരി വേളങ്കോട് കോളനിയിലെ തേനാംകുഴി േജ്യാത്സനയുടെ വീട് ബി.ജെ.പി മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജയ സദാനന്ദൻ സന്ദർശിച്ചു. വീട്ടിൽ കയറി വീട്ടമ്മയെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ നടപടി സ്ത്രീ സമൂഹത്തിനാകെ നാണക്കേടാെണന്ന് അവർ പറഞ്ഞു. ആക്രമണ ശൈലിക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി അപലപിക്കുകയും നേരിടുകയും വേണം. കുഞ്ഞിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന കുടുംബത്തെ അവർ ആശ്വസിപ്പിച്ചു. മഹിള മോർച്ച സംസ്ഥാന സമിതി അംഗം രമണിഭായ്, ജില്ല വൈസ് പ്രസിഡൻറ് ദീപ മണി, ജില്ല കമ്മറ്റി അംഗം ശോഭ സുരേന്ദ്രൻ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് ബേബി വേലായുധൻ, ജനറൽ സെക്രട്ടറി സുശീല താവുങ്ങേടത്ത് എന്നിവർ സംബന്ധിച്ചു. സ്കൂൾ വാർഷികം ഇന്ന് മുക്കം: കക്കാട് ഗവ. എൽ.പി സ്കൂൾ വാർഷികവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ സി.ടി. അബ്ദുൽ ഗഫൂറിനുള്ള യാത്രയയപ്പും ശനിയാഴ്ച വൈകീട്ട് ഏഴിന് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.എൻ. ശുഐബ് എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story