Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യത്വം വളർത്തൽ...

'മനുഷ്യത്വം വളർത്തൽ കാലഘട്ടത്തി​െൻറ ആവശ്യം'

text_fields
bookmark_border
കുന്ദമംഗലം: മനുഷ്യത്വം വളർത്തലാണ് ഇൗ കാലഘട്ടത്തി​െൻറ ആവശ്യമെന്ന് സിനിമ സീരിയൽ നടൻ വിനോദ് കോവൂർ പറഞ്ഞു. കുന്ദമംഗലം സദയം ചാരിറ്റബിൾ ട്രസ്റ്റ്, ശാന്തിഗിരി ആശ്രമവുമായി ചേർന്ന് നടത്തിയ സൗജന്യ ഒൗഷധക്കിറ്റ് വിതരണവും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോൺ ജ്വരത്തിൽനിന്ന് യുവതലമുറ മുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. സദയം ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം, ശാന്തിഗിരി ഏരിയ ഒാഫിസ് ഇൻചാർജ് ബ്രഹ്മഗിരി ഹരികൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ എൻ.പി. വേണുഗോപാൽ, ജുബിൻ ബാബു, ഇ.ജെ. മാത്യു, ഹേന വർമ, എം.വി. ബൈജു, ഡോ. ത്വൽഹത്ത്, രവീന്ദ്രൻ കുന്ദമംഗലം, ലാമിയ സിദ്ദീഖ്, സി.വി. േഗാപാലകൃഷ്ണൻ, സർവദമനൻ കുന്ദമംഗലം, ഉദയേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. 500 പേർക്കാണ് സൗജന്യമായി ഒൗഷധക്കിറ്റ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story