Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി യുവാവി​െൻറ...

ആദിവാസി യുവാവി​െൻറ മരണത്തിൽ നടപടി വേണമെന്ന്​

text_fields
bookmark_border
കൊടുവള്ളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൊടുവള്ളി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.പി. സൈനുൽ ആബിദ്, കെ. ജാബിർ, ശ്രീധരൻ കരീറ്റിപറമ്പ് എന്നിവർ സംസാരിച്ചു. കൊടുവള്ളി: ആദിവാസി യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കേരള പട്ടികജാതി വർഗ ഐക്യവേദി ഓമശ്ശരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.പി. പ്രഭാഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയൻ ചോലക്കര, കെ. ഗോപാൽ ഷാങ്, വേലായുധൻ തച്ചംപൊയിൽ, സുബ്രഹ്മണ്യൻ കൊടിയത്തൂർ, ശശികുമാർ, പ്രമലാജ്, ജാനു കൂടത്തായ് തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി ചന്ദ്രദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വേലായുധൻ കരുവംപൊയിൽ നന്ദി പറഞ്ഞു. സഹവാസ ക്യാമ്പ് കൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികൾക്കായി നടത്തിയ പഠന സഹവാസ ക്യാമ്പ് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. നവീനാക്ഷൻ, വിജയോത്സവം കൺവീനർ സിറാജുദ്ധീൻ, എം.കെ. രാജി, വി.പി. സുബൈർ, മനോജ് കുമാർ, ശ്രീജിത്ത്, എം.പി. ഫാസിൽ എന്നിവർ സംസാരിച്ചു. ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള ക്യാമ്പ് ഈ മാസം 26 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story