Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാസിങ്​ ഔട്ട് പരേഡ്...

പാസിങ്​ ഔട്ട് പരേഡ് സംഘടിപ്പിച്ചു

text_fields
bookmark_border
എളേറ്റിൽ: കോഴിക്കോട് റൂറൽ ജില്ലയിൽപെട്ട എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിലിലെയും പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂരിലെയും രണ്ടു വർഷ കാലയളവിലെ കായികവും ഭൗതികവുമായ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. മികച്ച ഇൻഡോർ, ഔട്ട്ഡോർ കാഡറ്റുകളായ ദീപ്ന, ഷാമിൽ, ആദിത്യ, ഹിജാൻ, റിയ എന്നിവർക്കുള്ള അവാർഡുകൾ താമരശ്ശേരി ഡി.വൈ.എസ്.പി സജീവൻ വിതരണം ചെയ്തു. പരിപാടിയിൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഹുസൈൻ, കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ, മുക്കം എസ്.ഐ അഭിലാഷ്, പഞ്ചായത്ത് മെംബർമാരായ എം.എസ്. മുഹമ്മദ്, റജ്ന, ആഷിഖ്, സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി പ്രസിഡൻറ് സി. പോക്കർ, പി.ടി.എ പ്രസിഡൻറ് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ഹെഡ്മാസ്റ്റർ എ. മുഹമ്മദലി സ്വാഗതവും ഷബീർ ചുഴലിക്കര നന്ദിയും പറഞ്ഞു. റോഡ് പ്രവൃത്തി ഉദ്ഘാടനം പന്നിക്കോട്ടൂർ: നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ മങ്ങാട് റോഡി​െൻറ അവസാനഘട്ട പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ വി. ഷക്കീല നിർവഹിച്ചു. വാർഡ് മെംബർ നിഷ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫസൽ പാലങ്ങാട്, അബ്ബാസ് കുണ്ടുങ്ങര, കെ.കെ. അബ്ദുറഹ്മാൻ, വി.പി. ഷൈജാസ്, ടി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു. കൺവീനർ ടി.പി. ബാബു സ്വാഗതവും ടി.പി. ഷിംനേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story