Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലാവകാശ കമീഷ​െൻറ വിധി ...

ബാലാവകാശ കമീഷ​െൻറ വിധി നടപ്പായില്ല: വിദ്യാർഥികൾ വീണ്ടും പരാതിയുമായി കമീഷ​െൻറ മുന്നിലെത്തി

text_fields
bookmark_border
കുറ്റിക്കാട്ടൂർ: വിദ്യാർഥിയുടെ പരാതിയെ തുടർന്ന് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം നിർദേശിച്ച് ബാലാവകാശ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാവാത്തതിനാൽ സ്കൂളിലെ വിദ്യാർഥികൾ വീണ്ടും പരാതിയുമായി കമീഷനു മുന്നിലെത്തി. മൂവായിരത്തിലധികം കുട്ടികളും 110 അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്ന പ്രസ്തുത സ്കൂളിൽ വിവിധ പദ്ധതികളിലൂടെയുള്ള കിണറുകൾ ഉണ്ടെങ്കിലും കുന്നിൻ പ്രദേശമായതിനാൽ അധ്യായന വർഷാവസാനമാകുേമ്പാഴേക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും പ്രയാസപ്പെടുകയാണെന്നും സ്കൂളിൽനിന്നും 400 മീറ്റർ അകലെ പ്രധാന റോഡിലൂടെ വാട്ടർ അതോറിറ്റിയുെട പൈപ്പ്ലൈൻ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നുണ്ടെന്നും ഇൗ കണക്ഷൻ ലഭ്യമായാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് കാണിച്ച് ഹിലാൽ സിദ്ദീഖ് നൽകിയ പരാതിയിേന്മലാണ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. അതുപ്രകാരം വാട്ടർ അതോറിറ്റി പൈപ്പ്ലൈൻ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സ്കൂളിലെ കുടിെവള്ള ക്ഷാമത്തിന് പരിഹാരം കാണാൻ അനുയോജ്യമെന്ന് തോന്നുന്ന ജലവിതരണ പദ്ധതികൾ നടപ്പാക്കണമെന്നും സ്കൂളി​െൻറ താഴ്ഭാഗത്ത് കിണർ കുഴിക്കാൻ സ്ഥലം ലഭ്യമായാൽ ആതിനുവേണ്ട സാമ്പത്തിക സഹായം ചെയ്യണമെന്നും മേൽ സൂചനകൾ 60 ദിവസത്തിനകം നടപ്പാക്കുന്നതിൽ എതിർകക്ഷികളായ ജില്ല പഞ്ചായത്ത് സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനീയർ, വാട്ടർ അതോറിറ്റി, പെരുവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്ടൂർ എന്നിവർ മറുപടി നൽകണമെന്നുമായിരുന്നു ഉത്തരവ്. ഇൗ ഉത്തരവ് നടപ്പാവാത്തതിനാലായിരുന്നു വെള്ളിയാഴ്ച കോഴിക്കോട് നടന്ന കമീഷ​െൻറ സിറ്റിങിനുമുന്നിൽ വിദ്യാർഥികൾ എത്തിയത്. കെ.പി. സൽമാൻ ഫാരിസ്, സി.പി. ആത്തിഫ് അലി എന്നിവരാണ് വീണ്ടും പരാതിയുമായി എത്തിയത്. കമീഷൻ അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞാണ് വിദ്യാർഥികളെ തിരിച്ചയച്ചത്. സ്കൂളിൽ ഇപ്പോൾ ലോറിയിൽ വെള്ളമെത്തിച്ചാണ് ജലക്ഷാമം പരിഹരിക്കുന്നത്. സമ്മേളനം സമാപിച്ചു കോഴിക്കോട്: േചവായൂർ മണ്ഡലം സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ച് മലാപ്പറമ്പ് ലയൺസ് ക്ലബ് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുറഹ്മാൻ, നിജേഷ് അരവിന്ദ്, െക.വി. സുബ്രഹ്മണ്യൻ, സമീജ് പാറോപ്പടി എന്നിവർ സംസാരിച്ചു. എ.കെ. അബ്ദുൽ കരീം സ്വാഗതവും സ്വപ്ന മനോജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story