Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോളറ, ​പകർച്ചവ്യാധി...

കോളറ, ​പകർച്ചവ്യാധി സാധ്യത: മാവൂരിൽ കേന്ദ്ര ആ​േരാഗ്യ സംഘത്തി​െൻറ പരിശോധന

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ കോളറയും െഡങ്കിപ്പനിയുമടക്കമുള്ള പകർച്ചവ്യാധികൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘത്തി​െൻറ പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ രോഗനിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി) ജോയൻറ് ഡയറക്ടർ ഡോ. കെ. രഘുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ഏഴ് സ്ഥലങ്ങളിൽനിന്ന് പരിശോധനക്കായി ജലത്തി​െൻറയും വിവിധ ഭാഗങ്ങളിൽനിന്ന് കൊതുകി​െൻറയും കൂത്താടിയുടെയും സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ തെങ്ങിലക്കടവ്, കഴിഞ്ഞ ആഴ്ച കൽപള്ളി ആയംകുളം എന്നിവിടങ്ങളിൽ കോളറ കണ്ടെത്തിയിരുന്നു. കൂടാതെ, ഗ്രാമപഞ്ചായത്തി​െൻറ പല ഭാഗത്തും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു. കോളറക്കും ഡെങ്കിപ്പനിക്കും ഇടയാക്കിയ രോഗാണുക്കളുടെ സാന്നിധ്യം ശേഷിക്കുന്നുണ്ടോയെന്നും വീണ്ടും പടർന്നുപിടിക്കാനുള്ള സാഹചര്യം നിലവിലുണ്ടോയെന്നും പഠിച്ച് റിപ്പോർട്ട് നൽകുകയാണ് പരിശോധനയുടെ ഉദ്ദേശ്യം. തെങ്ങിലക്കടവിൽ നേരത്തേ 'കോളറ വിബ്രിയോ' രോഗാണുവിനെ കണ്ടെത്തിയ കിണർ, അങ്ങാടിയിലെ പൊതുകിണർ, ചെറുപുഴ, കോട്ടക്കുന്ന് കുടിവെള്ള പദ്ധതിയുടെ ചെറുപുഴയോരത്തെ കിണർ, തെങ്ങിലക്കടവ് നീർത്തടം, ചാലിയാറിൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുെട താത്തൂർ പൊയിൽ പമ്പ് ഹൗസിലേക്ക് ജലം ശേഖരിക്കുന്നയിടം, ഇവിടെനിന്ന് ജലം വിതരണം ചെയ്യുന്ന മാവൂർ മത്സ്യ മാർക്കറ്റിനു സമീപത്തെ പൊതുടാപ്പ് എന്നിവിടങ്ങളിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്. ആയംകുളം ഭാഗത്തെ 25ഒാളം വീട്ടുപറമ്പുകളിൽ കൊതുകു സാന്നിധ്യം പരിശോധിച്ചു. തെങ്ങിലക്കടവിലെ കിണറിൽനിന്നും ആയംകുളം ഭാഗത്തെ വീട്ടുപറമ്പുകളിൽനിന്നും കൂത്താടികളെയും ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകളുെട പരിശോധനാ ഫലം ലഭിച്ചാലുടൻ സംസ്ഥാന ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും. നിലവിലെടുത്ത നടപടികളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങളും റിപ്പോർട്ടിൽ നൽകും. ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണനും സംഘത്തെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story