Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് രാപ്പകൽ സമരം ...

യു.ഡി.എഫ് രാപ്പകൽ സമരം മാർച്ച് മൂന്നിന്

text_fields
bookmark_border
ഫറോക്ക്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിെര യു.ഡി.എഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരം ബേപ്പൂർ മണ്ഡലത്തിൽ മാര്‍ച്ച്‌ മൂന്നിന് നടക്കുമെന്ന് യു.ഡി.എഫ് നേതൃയോഗം അറിയിച്ചു. സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍-ഡീസല്‍ വര്‍ധനക്കെതിരെയുമാണ് സമരം. മൂന്നിന് ആരംഭിച്ച് മാര്‍ച്ച്‌ നാലിനു സമാപിക്കുന്ന രീതിയില്‍ അരീക്കാടു വെച്ചാണ് പ്രതിഷേധം. എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത്-നഗരസഭ-കോർപറേഷൻ പ്രതിനിധികൾ പങ്കാളികളാകും. ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന യോഗം ജില്ല യു.ഡി.എഫ് ചെയർമാൻ പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ യു. പോക്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പി.സി. അഹമ്മദ് കുട്ടി ഹാജി, ജനറൽ സെക്രട്ടറി എം. മുഹമ്മദ് കോയ ഹാജി, ട്രഷറർ സയ്യിദ് ടി.പി. ആരിഫ് തങ്ങൾ, കെ.കെ. ആലിക്കുട്ടി, മുഹമ്മദ് കക്കാട്, എൻ.കെ. ബിച്ചിക്കോയ, എ. അഹമ്മദ് കോയ, എൻ.സി. അബ്ദുൾ റസാഖ്, എം. കുഞ്ഞാമുട്ടി, പി. ആസിഫ്, സി.വി. ബാവ, വി.പി. ഇബ്രാഹിം, സഹീർ നല്ലളം, മൻസൂർ അരീക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ടി.കെ. അബ്ദുൽ ഗഫൂർ, കെ. സുരേഷ്, വി. മുഹമ്മദ് ഹസ്സൻ, എൻ.പി. ജനാർദ്ധനൻ, പി. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story