Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയ കാലത്ത്​...

പുതിയ കാലത്ത്​ സോഷ്യലിസത്തെ പുനർ ചിന്തക്ക്​ വിധേയമാക്കണം

text_fields
bookmark_border
കോഴിക്കോട്: പുതിയ ലോക പശ്ചാത്തലത്തിൽ സോഷ്യലിസത്തെ പുനർ ചിന്തക്ക് വിധേയമാക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാര്‍. ജനാധിപത്യ വേദി ടൗൺഹാളിൽ നടത്തിയ പി. ഗോകുൽ ദാസ് അനുസ്മരണത്തിൽ 'സോഷ്യലിസത്തി​െൻറ ഒരു നൂറ്റാണ്ട്, അനുഭവങ്ങൾ പാഠങ്ങൾ' എന്ന ഒാപൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചാരണങ്ങൾ സങ്കല്‍പങ്ങള്‍ക്ക് നിര്‍വചനം കൊടുക്കുന്ന കാലമാണിത്. മാര്‍ക്സിസത്തി‍​െൻറ ദര്‍ശനത്തെയും സമ്പദ് ശാസ്ത്ര ചിന്തകളെയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന അന്വേഷണങ്ങള്‍ വര്‍ത്തമാനകാല ലോക സാഹചര്യം ആവശ്യപ്പെടുന്നു. കഴിഞ്ഞ കാലത്തെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനാധിപത്യത്തി‍​െൻറയും സോഷ്യലിസത്തി‍​െൻറയും ഭാവി കരുപിടിപ്പിക്കാന്‍ ഉതകുന്ന സൈദ്ധാന്തിക രാഷ്ട്രീയ അന്വേഷണങ്ങളും ആവശ്യമാണ്. സോഷ്യലിസത്തെ ശാസ്ത്രീയമാക്കി മാറ്റുകയാണ് മാർക്സിസം ചെയ്തത്. വികസനത്തിൽ മുതലാളിത്ത യാന്ത്രിക രീതികൾ അതേപടി സ്വാംശീകരിക്കാൻ ശ്രമിച്ച സോവിയറ്റ് യൂനിയ​െൻറ തകർച്ച അനിവാര്യതയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ജനങ്ങൾക്ക് നൽകിയിട്ടും സ്വതന്ത്രമായി വിവരങ്ങൾ ലഭിക്കാത്തയവസ്ഥ വലിയ തിരിച്ചടിയായി. വിയറ്റ്നാം യുദ്ധത്തിൽ തോറ്റിട്ടും അമേരിക്കക്ക് സാംസ്കാരിക വിജയം നേടാനായത് മാധ്യമങ്ങൾ ഉപയോഗിച്ചാണ്. ചൈനയിലെ സാധാരണക്കാര​െൻറ പ്രശ്നം അവിടത്തെ ഭരണാധികാരികളുടെ ശ്രദ്ധയിൽപെടാതെ പോകുന്നതും സ്വതന്ത്ര മാധ്യമങ്ങളുടെ അഭാവം കാരണമാണ്-അദ്ദേഹം പറഞ്ഞു. എന്‍. പ്രഭാകരന്‍, സോമശേഖരന്‍, ഡോ. മൈത്രി പി. ഉണ്ണി എന്നിവരും സംസാരിച്ചു. ഡോ. കെ.എന്‍. അജോയ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രൻ ഗോകുൽ ദാസ് അനുസ്മരണം നടത്തി. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഇടതുപക്ഷം പുതിയ കാലത്ത് എന്ന സെഷനിൽ പ്രഫ. ബി. രാജീവൻ, സി.പി. ജോൺ, പി.ജെ. ബേബി, സി.എ. ദിനിൽ എന്നിവർ സംസാരിച്ചു. കെ. അജയ്ഘോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story