Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ വീണ്ടും...

നഗരത്തിൽ വീണ്ടും ദുരൂഹമരണം: ലഹരിമാഫിയക്ക്​ തടയിടാനാവാതെ അധികൃതർ

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച 58 കാര​െൻറ മൃതദേഹം കണ്ടെത്തിയ സൗത്ത് ബീച്ച് മേഖല മയക്കുമരുന്ന് മാഫിയകളുടെയും അനാശാസ്യ പ്രവർത്തനങ്ങളുടേയും കേന്ദ്രമായി മാറിയതായി പരാതി. വലിയങ്ങാടി ചുങ്കം ജങ്ഷൻ മുതൽ മുഹമ്മദലി കടപ്പുറം വരെയുള്ള ഭാഗമാണ് മാഫിയ ൈകയേറിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചാലപ്പുറത്തും യുവാവ് ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സൗത്ത് ബീച്ച് റോഡിൽ ലോറി സ്റ്റാന്‍ഡിനു സമീപം ലഹരി മാഫിയയുടെ താവളമാണെന്നാണു നാട്ടുകാരുടെ പരാതി. രാത്രി വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി ലഹരി ഉപയോഗിക്കുകയാണ്. നാട്ടുകാരുടെ പരാതിയിൽ പൊലീസ് രാത്രി പരിശോധന നടത്തുമ്പോള്‍ ഓടി ഒളിക്കും. സ്ഥിരമായി എത്തുന്ന സംഘത്തെ പിടികൂടാന്‍ പൊലീസിനാകാറുമില്ല. സൗത്ത് ബീച്ചിൽ മരണത്തിനു പിന്നിലും ലഹരി മാഫിയയുടെ പങ്കുണ്ടെന്ന് നാട്ടുകാര്‍ കരുതുന്നു. മണൽകടത്ത് മാഫിയ, പ്രാവ് വളർത്തലി​െൻറ മറവിൽ മദ്യപിക്കുന്ന സംഘം, മാലിന്യങ്ങൾ കൊണ്ടിടുന്ന സംഘം എന്നിവ ഇൗ ഭാഗത്ത് സജീവമെന്ന് കാണിച്ച് 'തെക്കേപ്പുറം ശബ്ദം' കൂട്ടായ്മ ആഭിമുഖ്യത്തിൽ ടൗൺ സി.െഎക്ക് വ്യാഴാഴ്ച പരാതി നൽകി. സൗത്ത് ബീച്ച് ഭാഗത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന് പാതിയിൽ ആവശ്യപ്പെട്ടു. വലിയങ്ങാടി, ഗുജറാത്തി തെരുവ്, ഹൽവ ബസാർ, കുറ്റിച്ചിറ, തങ്ങൾസ് റോഡ്, പരപ്പിൽ, മുഖദാർ, പള്ളിക്കണ്ടി, കുണ്ടുങ്ങൽ, ഇടിയങ്ങര, ഫ്രാൻസിസ് റോഡ് തുടങ്ങിയ ഭാഗങ്ങളെല്ലാം സൗത്ത് ബീച്ചിനോട് ചേർന്ന് കിടക്കുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇൗ ഭാഗങ്ങളിൽ ലഹരി മാഫിയക്ക് തടയിടാൻ നാട്ടുകാർ ഒന്നിച്ചിട്ടുണ്ട്. ലഹരി വിൽപന സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് വ്യാഴാഴ്ചത്തെ മരണത്തിനും കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story