Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോട്ടത്താങ്കണ്ടിപാലം: ...

തോട്ടത്താങ്കണ്ടിപാലം: മന്ത്രി വാക്കു പാലിച്ചില്ല

text_fields
bookmark_border
പാലേരി: ചങ്ങരോത്ത്-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് തോട്ടത്താങ്കണ്ടിക്കടവിൽ പാലം യാഥാർഥ്യമാക്കുമെന്ന് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ പ്രഖ്യാപനം ജലരേഖയായി മാറി. അഞ്ചുമാസം മുമ്പ് തോട്ടത്താങ്കണ്ടി കുന്നശ്ശേരി ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബഹുജന സമ്മേളനത്തിലാണ് ബജറ്റിൽ പാലത്തിന് തുക വകയിരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അന്ന് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് ആൾക്കാർ ഹർഷാരവത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. പേക്ഷ കഴിഞ്ഞമാസം ബജറ്റ് വന്നപ്പോൾ പൊതുജനം നിരാശരാവുകയായിരുന്നു. അന്നത്തെ മഹാസമ്മേളനത്തിൽ മരുതോങ്കര പഞ്ചായത്ത് കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെയും ചങ്ങരോത്ത്, പേരാമ്പ്ര ബ്ലോക്ക് പരിധിയിലെയും ജനപ്രതിനിധികളും പേരാമ്പ്ര വികസന വിഷൻ ചെയർമാനുൾപ്പെടെ നിരവധിപേർ സമ്മേളനത്തിൽ പെങ്കടുത്ത് മന്ത്രിയുടെ പ്രഖ്യാപനത്തിന് സാക്ഷികളായിരുന്നു. കുറ്റ്യാടിപുഴക്ക് കുറുകെ തോട്ടത്താങ്കണ്ടികടവിൽ പാലം പണിയുക എന്നത് രണ്ട് പഞ്ചായത്തുകളുടെയും ചിരകാല സ്വപ്നമായിരുന്നു. ഇക്കോ ടൂറിസം കേന്ദ്രമായ ജാനകികാടിന് ടൂറിസം ഭൂപടത്തിൽ വലിയ ഇടം കിട്ടുന്നതോടൊപ്പം മലയോര മേഖലയായ മരുതോങ്കര, മുള്ളൻകുന്ന്, തൊട്ടിൽപാലം, കുണ്ടുതോട് തുടങ്ങിയ പ്രദേശത്തുകാർക്ക് എളുപ്പത്തിൽ കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനും സൗകര്യമായേനെ. ബജറ്റിൽ തുക വകയിരുത്താത്തത് സംബന്ധിച്ച് ആരാഞ്ഞപ്പോൾ പാലത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story