Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാറിങ്​...

ടാറിങ്​ പൂർത്തിയായപ്പോൾ റോഡ്​ വെട്ടിപ്പൊളിച്ചു

text_fields
bookmark_border
നന്മണ്ട: ടാറിങ് നടത്തി ഒരാഴ്ച പിന്നിട്ടപ്പോൾ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചു. നന്മണ്ട-ചീക്കിലോട് റോഡിൽ കൽക്കുടുമ്പിൽ താഴെ വളവിലും പാറോൽമുക്ക് എന്നിവിടങ്ങളിലുമാണ് ടാർ ഉണങ്ങുംമുെമ്പ റോഡിൽ രണ്ടു മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലും റോഡി​െൻറ മധ്യത്തിലായി കുഴിയെടുത്തത്. ജപ്പാൻ കുടിവെള്ള പൈപ്പിന് ചോർച്ച പരിശോധിക്കാനെന്നു പറഞ്ഞാണ് റോഡി​െൻറ പല ഭാഗങ്ങളിലും കുഴിയെടുക്കുന്നതെന്നാണ് വിശദീകരണം. കാപ്പാട് തുഷാരഗിരി സംസ്ഥാന പാതയിൽ അത്തോളി മുതൽ നന്മണ്ടവരെയുള്ള 11.5 കി.മീറ്റർ ദൂരം േറാഡിന് കേന്ദ്രസർക്കാർ അനുവദിച്ച 12 കോടി രൂപ ഉപയോഗിച്ചാണ് ടാറിങ് നടത്തിയത്. അതേസമയം, ഒരു ഭാഗത്ത് ടാറിങ് പുരോഗമിച്ചുകൊണ്ടിരിക്കുേമ്പാൾ റോഡ് അവിടവിടെയായി വെട്ടിപ്പൊളിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. റോഡ് ശോച്യാവസ്ഥയിലായി ഗതാഗതം ദുഷ്കരമായ കാലഘട്ടത്തിൽ റോഡ് വെട്ടിപ്പൊളിക്കാതെനിന്ന അധികൃതർ റോഡ് ഗതാഗതേയാഗ്യമാക്കിയപ്പോഴാണോ പൈപ്പിലെ ചോർച്ച കണ്ടെത്തിയതെന്നും നാട്ടുകാർ ചോദിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story