Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​റ്റു...

മ​റ്റു ക​ക്ഷി​ക​ളു​മാ​യി യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും -ക​മ​ൽ​ഹാ​സ​ൻ

text_fields
bookmark_border
സംസ്ഥാനതല പര്യടനം മാർച്ച് പകുതി മുതൽ കോയമ്പത്തൂർ: ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മറ്റു രാഷ്ട്രീയ കക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് 'മക്കൾ നീതി മയ്യം' കക്ഷിനേതാവും ചലച്ചിത്ര നടനുമായ കമൽഹാസൻ. വ്യാഴാഴ്ച രാവിലെ മധുരയിൽ പാർട്ടി ഭാരവാഹികളുമായി ചർച്ച നടത്തിയതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനതല പര്യടനം മാർച്ച് പകുതിയിൽ തുടങ്ങും. പാർട്ടി അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കും. ഭരണകൂടങ്ങൾ നടപ്പാക്കാൻ വീഴ്ച വരുത്തിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കും. നിലവിൽ എട്ട് ഗ്രാമങ്ങൾ ദത്തെടുത്തു. കൂടുതൽ ഗ്രാമങ്ങൾ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. സർക്കാർ സഹകരണമുണ്ടായാൽ നന്ദിപൂർവം സ്വീകരിക്കും. അല്ലാത്തപക്ഷം മാതൃക ഗ്രാമം പദ്ധതിയുമായി മുന്നോട്ടുപോകും. മധുര പൊതുയോഗത്തിൽ കൂടിയ ജനക്കൂട്ടം സിനിമാതാരത്തെ കാണാൻ എത്തിയതല്ല. മാറ്റമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ്. ദ്രാവിഡം, ദേശീയത എന്നിവ പാർട്ടി കൈവിട്ടിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും സന്നദ്ധ സംഘടനയുടേത് പോലെയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story