Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ ഒന്നിച്ചിറങ്ങി: ബീച്ച്​ ആശുപത്രി 12ാം വാർഡിന്​​ പുതുമോടി

text_fields
bookmark_border
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിലെ 12ാം വാർഡ് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് വിദ്യാർഥികൾ ചേർന്ന് വൃത്തിയാക്കി. പുരുഷന്മാരുടെ ജനറൽ മെഡിസിൻ വാർഡായ ഇവിടെ കട്ടിലുകളും സ്റാൻഡുകളും നന്നാക്കി സ്േപ്ര പെയിൻറടിച്ചു. മുറി വൃത്തിയാക്കുകയും ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രം ആഭിമുഖ്യത്തിൽ സ്വഛതാ മിഷൻ പ്രവർത്തന ഭാഗമായാണ് വൃത്തിയാക്കൽ. പെൺകുട്ടികളടക്കം 22 വിദ്യാർഥികൾ ചേർന്നാണ് 44 കട്ടിലുകളും മറ്റ് ഉപകരണങ്ങളും നന്നാക്കിയത്. ശാസ്ത്ര കേന്ദ്രത്തിലെ ജീവനക്കാരും പെങ്കടുത്തു. ഡെപ്യൂട്ടി മേയർ മീരാദർശക് വൃത്തിയാക്കൽ ഉദ്ഘാടനം ചെയ്തു. മേഖല ശാസ്ത്ര കേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, കെ.എം.സുനിൽ, വി.പി. മനോഹരൻ, വിനുരോഷൻ എന്നിവർ നേതൃത്വം നൽകി. ഗണിത വിഷയത്തിൽ പരിശീലനം കോഴിക്കോട്: പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഗണിത വിഷയത്തിൽ രണ്ടുദിവസത്തെ പരിശീലനം നൽകുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള പരിശീലനം. എഴുപതു പേർക്കാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് 9745457676.
Show Full Article
TAGS:LOCAL NEWS 
Next Story