Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ കുടിവെള്ളം:...

ജപ്പാൻ കുടിവെള്ളം: പൈപ്പിടൽ തുടരുന്നു; യാത്ര ദുരിതവും

text_fields
bookmark_border
നരിക്കുനി: പടനിലം റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെയും വാട്ടർ അതോറിറ്റിയുടെയും പൈപ്പിടൽ തുടരുന്നതോടെ യാത്രദുരിതം അവസാനിക്കുന്നില്ല. കുമാരസ്വാമി റോഡ് ജങ്ഷൻ മുതൽ പടനിലം ജങ്ഷൻ വരെയുള്ള ഭാഗത്ത് രാത്രി കാലങ്ങളിൽ വെട്ടിക്കീറി പൈപ്പിട്ടതോടെ വാഹനങ്ങൾ ഈ ഭാഗം ഒഴിവാക്കിയാണ് പോകുന്നത്. അതോടെ ഇവിടെ രാത്രിയും പകലും ഒരുപോലെ ഗതാഗതക്കുരുക്കാണ്. കോടികൾ ചെലവഴിച്ച് ബി.എംബി.സി ടാറിങ് നടത്തിയ റോഡാണ് ഏതാണ്ട് കാൽ ഭാഗത്തോളം വെട്ടിപ്പൊളിച്ചത്. കുഴിയെടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. നരിക്കുനി-പടനിലം റോഡിലും പൈമ്പാലശ്ശേരി അങ്ങാടിയിലും റോഡിൽ കുഴിയെടുത്തു. ഈ റോഡുകളിൽ പേരിന് ടാറിങ്ങും മറ്റും നടക്കാറുണ്ടെങ്കിലും റോഡ് ഒരിക്കലും പഴയ പടിയാകാറില്ല. പാച് വർക്ക് പോലുള്ള ചെറിയ പണിയാണ് പതിവ്. ഇതുകാരണം മഴ വരുന്നതോടെ റോഡ് കുണ്ടുംകുഴിയുമായി ഗതാഗതം അസാധ്യമാകും. കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്ന റോഡുകൾ ഇരട്ട ടാറിങ് നടത്തി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story