Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശതാബ്​ദി നിറവിൽ...

ശതാബ്​ദി നിറവിൽ ശിവാനന്ദവിലാസം ജെ.ബി സ്​കൂൾ

text_fields
bookmark_border
വടകര: ശിവാനന്ദവിലാസം ജെ.ബി സ്കൂൾ ശതാബ്ദി ആഘോഷം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. 2019 മാർച്ച് 31 വരെയുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓരോ മാസവും ഒരു പരിപാടി എന്ന രീതിയിലാണ് സംഘടിപ്പിക്കുക. പൊതുവിദ്യാഭ്യാസ സദസ്സ്, ആരോഗ്യ ക്യാമ്പുകൾ, സ്കൂൾ നാടകസംഘം, ഭക്ഷ്യമേള, ചലച്ചിേത്രാത്സവം, പാരൻറിങ്, ശാസ്ത്ര പ്രദർശനങ്ങൾ, പരിസ്ഥിതി സൗഹൃദ വിദ്യാലയ പ്രഖ്യാപനം, ചിത്രകാരന്മാരുടെ കൂട്ടായ്മ, ആർട്ട് കാമ്പസ് തുടങ്ങിയ പരിപാടികളാണ് നടക്കുക. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 12ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവഹിക്കും. ചടങ്ങിൽ സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സി.കെ. നാണു എം.എൽ.എ പ്രകാശനം ചെയ്യും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ചലച്ചിത്ര നടനായ മനു ജോസിനോടൊപ്പം കുട്ടികളുടെ 'കഥ പറയും മാമൻ' എന്ന പരിപാടി നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് വി.കെ. വിജിത്ത്, ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു, സ്വാഗതസംഘം ചെയർമാൻ ടി.പി. പ്രസീത, എൻ.എ. ദാമു, വി.കെ. രാജൻ, എം. ഷിജിത്ത് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story