Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാതൃഭാഷ ദിനാചരണവും...

മാതൃഭാഷ ദിനാചരണവും ചർച്ചയും

text_fields
bookmark_border
നാദാപുരം: ശംസുൽ ഉലമ വാഫി കോളജ് ചെറുമോത്ത് വിദ്യാർഥി യൂനിയൻ ഹാശിമിയ്യ ഇസ്ലാമിക് സ്റ്റുഡൻറ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന മലയാളി കൂട്ടം ഭാഷ സംഘം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഫൈസി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. അഷ്കർ തൃശൂർ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് വാഫി മുഖ്യപ്രഭാഷണവും ഷഹബാസ് വയനാട് സന്ദേശപ്രസംഗവും നടത്തി. കോളജ് ലീഡർ അസ്ലം മടവൂർ മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവൻ നായർ തയാറാക്കിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുദ്ദീൻ ഹൈതമി കാപ്പാട്, മുനീർ പുറമേരി, സിറാജ് ഫർസാദ് നദ്വി, അജ്മൽ മടവൂർ, അസ്ഹറുദ്ദീൻ വയനാട്, റംഷീദ് പുറമേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽ ബാസിത് നാദാപുരം നന്ദി പറഞ്ഞു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്റ്റർ പ്ലാൻ ജില്ല പഞ്ചായത്ത് അംഗം പി.കെ. ഷൈലജ മാനേജർ പ്രഫ. പി. മമ്മുവിന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പഴയങ്ങാടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി. അബ്ദുറഹ്മാൻ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, ആർ.പി. ഹസൻ, ടി.കെ. യഅ്ക്കൂബ്, എം.പി. സലീം, ടി.കെ. ഖാലിദ്, കളത്തിൽ മുഹമ്മദ് അസ്ലം, യു.സി. അബ്ദുൽ വാഹിദ്, ഇ.സി. അനീസുദ്ദീൻ, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. പച്ചക്കറി വിളവെടുപ്പ് നാദാപുരം: കല്ലാച്ചി എം.എൽ.പി സ്‌കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. വാർഡ് അംഗം സി.കെ. നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. സമീർ, പി.പി. റസാഖ്, അധ്യാപികമാരായ സുചിത്ര, ഷാഹിന, സുജിന എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story