Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ മൂവി ഫെസ്​റ്റ്​...

മലബാർ മൂവി ഫെസ്​റ്റ്​ വെള്ളിയാഴ്ച തുടങ്ങും

text_fields
bookmark_border
കൊയിലാണ്ടി: അഞ്ചാമത് മലബാർ മൂവി ഫെസ്റ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ടൗൺഹാളിൽ തുടങ്ങും. ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രദ്ധേയ ഡോക്യുമ​െൻററികളും ഫെസ്റ്റിവൽ ബെസ്റ്റ് വിഭാഗത്തിൽ ഷോർട്ട് ഫിലിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 23ന് അഞ്ചുമണിക്ക് യുവസംവിധായകൻ ബി. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'സിനിമയിലെ പ്രതിരോധം' വിഷയത്തിൽ സനൽകുമാർ ശശിധരൻ സംസാരിക്കും. 'സിനിമയിലെ ലിംഗനീതി' വിഷയത്തിൽ ശീതൾ ശ്യാം പ്രഭാഷണം നടത്തും. കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, കൽപറ്റ നാരായണൻ എന്നിവർ പങ്കെടുക്കും. സലിംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതനാണ് ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം. സ്വരൂപം, അകത്തോ പുറത്തോ, 7.6 റിക്ടർ സ്കെയിൽ, വിത്ത്, രണ്ടുപേർ ചുംബിക്കുമ്പോൾ തുടങ്ങിയവയാണ് മറ്റു മലയാള സിനിമകൾ. ലോക വിഭാഗത്തിൽ എൻഡ്ലസ് പോയട്രി, ഹാപ്പി എൻഡ്, ഐ ഡ്രീം ഇൻ അനദർ ലാംഗ്വേജ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിഭാഗത്തിൽ ന്യൂട്ടൻ, ചൗത്തി കുത്ത് എന്നിവയാണുള്ളത്. ഡോക്യുമ​െൻററി വിഭാഗത്തിൽ വർക്ക് ഓഫ് ഫയർ, ഉറഞ്ഞാടുന്ന ദേശങ്ങൾ, മരുന്നമ്മ, പൊലിയന്ദ്രം, മദർ ബേർഡ് എന്നിവ പ്രദർശിപ്പിക്കും. ബെസ്റ്റ് ഓഫ് ഫെസ്റ്റിവൽ വിഭാഗത്തിൽ ഇൻസൈറ്റ്, സൈൻസ് ഫെസ്റ്റിവലുകളിലെ തിരഞ്ഞെടുത്ത ഷോർട്ട് ഫിലിമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 25ന് ഹോമേജ് വിഭാഗത്തിൽ സി. ഗൗരിദാസൻ നായർ കെ.ആർ. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും. കേരള ചലച്ചിത്ര അക്കാദമി, കൊയിലാണ്ടി നഗരസഭ, ആദി ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവരാണ് സംഘാടകർ. ഡോ. സി.എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയറക്ടർ. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ കെ. സത്യൻ, എൻ.പി. സന്തോഷ്, എൻ.ഇ. ഹരികുമാർ, യു. ഉണ്ണികൃഷ്ണൻ, ബാബു കൊളപ്പള്ളി എന്നിവർ പങ്കെടുത്തു. 24ന് 'സ്വതന്ത്ര സിനിമാനിർമാണം: സാധ്യതകൾ, വെല്ലുവിളികൾ' വിഷയത്തിൽ ഓപൺ ഫോറം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story