Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേട്ടൻ കേരള കോച്ച്​;...

ചേട്ടൻ കേരള കോച്ച്​; അനിയൻ ബംഗാൾ താരം

text_fields
bookmark_border
കോഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിലെ മലയാളിസാന്നിധ്യം റെയിൽവേസ് മുതൽ പശ്ചിമ ബംഗാൾ വരെ നീണ്ടുകിടക്കുകയാണ്. ബംഗാൾ ടീമിലുള്ള നാദാപുരം ചെറുമോത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാലിന് മറ്റൊരു സവിശേഷതകൂടിയുണ്ട്. കേരളത്തി​െൻറ പുരുഷ ടീം കോച്ച് കെ. അബ്ദുൽ നാസറി​െൻറ പിതാവി​െൻറ സഹോദരപുത്രനാണ് ബംഗാളി​െൻറ താരമായ ഇഖ്ബാൽ. കൊൽക്കത്തയിൽ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ ഇഖ്ബാൽ രണ്ടു വർഷമായി ബംഗാൾ ടീമിനൊപ്പമുണ്ട്. എറണാകുളം കോതമംഗലം എം.എ കോളജിൽനിന്ന് ശ്രദ്ധേയ താരമായി മാറിയ ഇഖ്ബാൽ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയുടെയും താരമായിരുന്നു ഇഖ്ബാൽ. കഴിഞ്ഞ വർഷം ബംഗാൾ ക്വാർട്ടർ ലീഗിൽ പുറത്താവുകയായിരുന്നു. നാദാപുരം ചെറുമോത്ത് കുനിയിൽ കുഞ്ഞബ്ദുല്ലക്കുട്ടിയുടെ മകനാണ് കേരള കോച്ചായ നാസർ. കുഞ്ഞബ്ദുല്ലക്കുട്ടിയുെട അനുജൻ കുഞ്ഞാലിയുടെ മകനാണ് ഇഖ്ബാൽ. ഇക്കയുടെ വോളിബാളിലെ നേട്ടങ്ങളാണ് തനിക്ക് പ്രചോദനമായെതനന് ഇഖ്ബാൽ പറഞ്ഞു. ബാലുശ്ശേരി സ്വദേശികളായ മിർഷാദും കിരണും ബംഗാൾ ടീമിലുണ്ട്. കിരണും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മിർഷാദ് റെയിൽവേയിലും.
Show Full Article
TAGS:LOCAL NEWS 
Next Story