Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ കുടിവെള്ളം...

ജപ്പാൻ കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
നന്മണ്ട: . ബാലുശ്ശേരി റോഡിൽ െപട്രോൾ പമ്പിന് സമീപത്തെ പൈപ്പ് പൊട്ടിയാണ് വെള്ളം ഇടവഴി വഴി കീരിപ്പൊയിൽ വയലിലേക്ക് ഒഴുകുന്നത്. പൈപ്പ് നന്നാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. രണ്ടു വർഷത്തോളമായി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്. ഇടവഴിയിലൂടെ കീരിപ്പൊയിലിലേക്ക് നടന്നുപോകുന്നവർ വെള്ളം താണ്ടി വേണം പോകാൻ. തെറ്റായ ദിശ കാണിച്ച് മരാമത്ത് വകുപ്പ്; വട്ടംകറങ്ങി യാത്രക്കാർ നന്മണ്ട: തെറ്റായ ദിശാസൂചക ബോർഡ് സ്ഥാപിച്ച് മരാമത്ത് വകുപ്പ്. ബോർഡ് നോക്കി യാത്ര ചെയ്യുന്നവർക്കാവെട്ട ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നുമില്ല. നന്മണ്ട പടനിലം റോഡിൽ തളി ബൈപാസ് റോഡിനരികിൽ സ്ഥാപിച്ച ബോർഡാണ് യാത്രക്കാരെ വട്ടം കറക്കുന്നത്. കരിയാത്തൻകാവ്, വേട്ടാളി എന്നിവിടങ്ങളിലേക്കുള്ള സൂചന തെറ്റായാണ് ബോർഡിലുള്ളത്. ബാലുശ്ശേരി റോഡിൽനിന്നും നന്മണ്ട പടനിലം റോഡിലേക്ക് എത്തുന്നവർ ബോർഡ് നോക്കി യാത്ര ചെയ്യുേമ്പാൾ വീണ്ടും ബാലുശ്ശേരി റോഡിലേക്കാണ് എത്തുന്നത്. തിരിച്ച് വരുന്നവർക്ക് പിന്നെ വഴി പറഞ്ഞുകൊടുക്കുന്നതാവെട്ട വ്യാപാരികളും. രണ്ടുവർഷം മുമ്പ് സ്ഥാപിച്ച ബോർഡിലെ തെറ്റ് ഇതിനകം ശ്രദ്ധയിൽപ്പെടുത്തിയിട്ടും മരാമത്ത് വകുപ്പ് അധികൃതർ മൗനം ദീക്ഷിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. യാത്രക്കാർ വട്ടംകറങ്ങിയാലും വേണ്ടില്ല ബോർഡ് അവിടെ കിടക്കെട്ട എന്ന ധാർഷ്ട്യമാണ് അധികൃതർക്കെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് മണ്ഡലം സമ്മേളനം 24, 25 തീയതികളിൽ ബാലുശ്ശേരി: കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം സമ്പൂർണ സമ്മേളനം 24, 25 തീയതികളിൽ നടക്കും. 21ന് പുത്തൂർവട്ടത്ത് വനിത സമ്മേളനം നടക്കും. വൈകീട്ട് മൂന്നിന് കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 24ന് കണ്ണേങ്കാട് പഴശ്ശിരാജ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. 25ന് കോക്കല്ലൂരിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖ്, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ തുടങ്ങിയവർ സംബന്ധിക്കും. സമ്മേളന നഗരിയിലേക്കുള്ള ഛായാചിത്ര ജാഥ 23ന് കുന്നോത്ത് പുരുഷോത്തമ​െൻറ വീട്ടിൽനിന്നും പതാകജാഥ പനായി ശ്രീധര​െൻറ വീട്ടിൽനിന്നും ആരംഭിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രകടനം ബാലുശ്ശേരിയിൽനിന്ന് ആരംഭിച്ച് കോക്കല്ലൂരിൽ സമാപിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.സി. വിജയൻ, ജന. കൺവീനർ വി.ബി. വിജീഷ്, സി.വി. ബഷീർ, സി. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story