Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിപ്പൂരിലെ...

'കരിപ്പൂരിലെ കവർച്ചസംഘത്തെ അറസ്​റ്റുചെയ്യണം'

text_fields
bookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫ് യാത്രക്കാരുടെ ബാഗേജ് കവർച്ചചെയ്യുന്ന കൊള്ളസംഘത്തെ അറസ്റ്റുചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരം ഗൾഫ് യാത്രക്കാരുടെ ബാഗേജും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരവധി പരാതികൾ നൽകിയിട്ടും കവർച്ചക്കാർക്കെതിരെ ഒരു നടപടിയും എയർ ഇന്ത്യ അധികൃതർ സ്വീകരിച്ചിട്ടില്ല. യാത്രക്കൂലിയിനത്തിൽ പ്രവാസികളെ നേരിട്ട് കൊള്ളയടിക്കുന്ന എയർ ഇന്ത്യ പ്രവാസിയുടെ ബാക്കിയുള്ള സമ്പാദ്യവും കവർച്ചചെയ്യുന്നവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ബ്ലാക്ലിസ്റ്റിൽ പെടുത്തി തകർക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story