Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂർ വീണ്ടും...

കിനാലൂർ വീണ്ടും സമരമുഖത്തേക്ക്

text_fields
bookmark_border
ബാലുശ്ശേരി: . എട്ടു വർഷംമുമ്പ് കിനാലൂർ കണ്ട സമരത്തി​െൻറ കനലണയാതെ അത് വീണ്ടും കത്തിജ്വലിക്കുന്ന കാഴ്ചയാണ് ബുധനാഴ്ച കിനാലൂരിലെ മാലിന്യ സംസ്കരണ പ്ലാൻറിനെതിരെയുള്ള സമരമുഖത്തും കണ്ടത്. 2010 മേയ് ആറിനായിരുന്നു കിനാലൂർ നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സർവേക്ക് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ജനകീയ െഎക്യവേദിയുടെ ആഭിമുഖ്യത്തിൽ തടഞ്ഞത്. തുടർന്ന് നടന്ന പൊലീസ് കടന്നാക്രമണത്തിൽ കല്ലേറും ഗ്രനേഡ് പൊട്ടിക്കലും അടക്കമുള്ള പൊലീസ് നടപടിയിൽ ഡിവൈ.എസ്.പി അടക്കമുള്ള പൊലീസുകാർക്കും 150ഒാളം നാട്ടുകാർക്കും പരിക്കേറ്റു. സമാധാനപരമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായിതന്നെ പ്രതിഷേധമുയരുകയുണ്ടായി. ജനകീയ പ്രക്ഷോഭത്തി​െൻറ ശക്തമായ മുഖം കണ്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കിനാലൂർ സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ തൽക്കാലം നിർത്തിവെക്കുകയും സമരക്കാർക്കെതിരെയുള്ള കേസ് പിന്നീട് പിൻവലിക്കുകയുമായിരുന്നു. ഇന്ന് സ്വകാര്യ കമ്പനി ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെയാണ് കിനാലൂർ ജനത ഒറ്റക്കെട്ടായി സമരമുഖത്തേക്ക് ഇറങ്ങിയത്. സമരവീര്യം കെട്ടടങ്ങാത്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പൊരിവെയിലും കനത്ത പൊലീസ് സന്നാഹങ്ങളും വകവെക്കാതെയാണ് പ്രതിരോധവുമായി സമരമുഖത്തുണ്ട്. ബുധനാഴ്ച തൽക്കാലം പൊലീസ് പിരിഞ്ഞുപോയെങ്കിലും ഹൈകോടതി ഉത്തരവ് പ്രകാരം കമ്പനിക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വീണ്ടും പ്രതിഷേധസമരം തുടരാനാണ് തീരുമാനം. എന്തു വില കൊടുത്തും മാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് സ്ത്രീകളടക്കമുള്ളവർ പ്രഖ്യാപിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story