Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൗലാനാ ആസാദ്​ ഫൗണ്ടേഷൻ ...

മൗലാനാ ആസാദ്​ ഫൗണ്ടേഷൻ പുരസ്​കാരം മുല്ലപ്പള്ളി രാമചന്ദ്രന്​ സമർപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽകലാം ആസാദി​െൻറ 61ാം ചരമദിനത്തി​െൻറ ഭാഗമായി മൗലാനാ അബുൽകലാം ആസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൗലാനാ ആസാദ് പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിക്ക് സമർപ്പിച്ചു. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ പുരസ്കാരം കൈമാറി. 25,000 രൂപയും മൊമേൻറായും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷൻ പ്രസിഡൻറ് എം.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എം.െഎ. ഷാനവാസ് എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ടി.വി. ബാലൻ, കെ.കെ. കൊച്ചുമുഹമ്മദ്, പി. ശങ്കരൻ, എം. വീരാൻകുട്ടി, പി.വി. ഗംഗാധരൻ, യു.കെ. കുമാരൻ, എ. സജീവൻ, ഡോ. എം.പി. പത്മനാഭൻ, മുഹമ്മദ് ഇഖ്ബാൽ, ഡോ. പവൂർ ശശീന്ദ്രൻ, ഡോ. എ.െഎ. അബ്ദുൽ മജീദ്, എം. രാജൻ, നിസാർ ഒളവണ്ണ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story