Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർലമെൻറ്​...

പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ സജ്ജരാവുക ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
പാർലമ​െൻറ് തെരഞ്ഞെടുപ്പിന് സജ്ജരാവുക -ഉമ്മൻ ചാണ്ടി കോഴിക്കോട്: കോൺഗ്രസ് പ്രവർത്തകർ ലോക്സഭ തെരഞ്ഞെടുപ്പിന് സജ്ജമാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് 2019 വരെ കാത്തിരിക്കേണ്ടിവരില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. അതനുസരിച്ച് ബൂത്തുതലം മുതൽ വിശ്രമരഹിത പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ സന്നദ്ധരാകണം. ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും ഫാഷിസ്റ്റ് പ്രവർത്തനങ്ങളെ ഒരുപോലെ നേരിടണം. ജനാധിപത്യത്തി​െൻറ ഏറ്റവും വലിയ ശക്തി സഹിഷ്ണുതയാണ്. സഹിഷ്ണുത നഷ്ടപ്പെട്ട ഇരുപാർട്ടികളും ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്തോളം കേരളത്തിൽ നിയമവാഴ്ച നിലനിൽക്കില്ലെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. പൗരാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. പൊലീസ് സി.പി.എമ്മി​െൻറ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എം.െഎ. ഷാനവാസ് എം.പി, എം.കെ. രാഘവൻ എം.പി, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ എന്നിവർ സംസാരിച്ചു. ദിനേശ് പെരുമണ്ണ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story