Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി മൂല്യനിർണയം; എല്ലാ ജില്ലകളിലും ക്യാമ്പുകൾ ആരംഭിക്കണം ^കെ.എസ്​.ടി.യു

text_fields
bookmark_border
എസ്.എസ്.എൽ.സി മൂല്യനിർണയം; എല്ലാ ജില്ലകളിലും ക്യാമ്പുകൾ ആരംഭിക്കണം -കെ.എസ്.ടി.യു കോഴിക്കോട്: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ എല്ലാ ജില്ലകളിലും ആരംഭിക്കണമെന്നും പുതിയതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) റവന്യൂ ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട് റവന്യൂ ജില്ലയുടെ ഭാരവാഹികൾ: ടി.പി. അബ്ദുൽ ഗഫൂർ (പ്രസി), കെ.എം.എ നാസർ (ജന. സെക്ര), കെ. അബ്ദുല്ലത്തീഫ് (ട്രഷ), എ.പി. ഹമീദ്, എ.പി. അസീസ്, എം.പി. അബ്ദുറസാഖ്, കിളിയമ്മൽ കുഞ്ഞബ്ദുല്ല, എം. കാസിം, സെക്രട്ടറിമാരായി കല്ലൂർ മുഹമ്മദലി, സി.എച്ച്. മൊയ്തു, വി.കെ. മുഹമ്മദ് റഷീദ്, ടി.കെ. മുഹമ്മദ് റിയാസ്, ടി.കെ. ഖാലിദ്, കെ.എം. നസീർ (വൈ. പ്രസി), എൻ.കെ. അബ്ദുസ്സലീം (അക്കാദമിക് കൗൺസിൽ ചെയർ), കെ.പി. കുഞ്ഞമ്മദ് (കൺ), സി.ഇ. റഹീന (വനിത വിങ് ചെയർ), സി. നസീറ (കൺ). സംസ്ഥാന സെക്രട്ടറി എം.പി.കെ. കുഞ്ഞഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൗൺസിൽ മീറ്റ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് പി.കെ. മൂസ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം.എ നാസർ, കെ. അബ്ദുൽ ലത്തീഫ്, പി.കെ. അസീസ്, എം.പി.കെ. കുഞ്ഞഹമ്മദ്കുട്ടി, ഒ.കെ. കുഞ്ഞബ്ദുല്ല, കല്ലൂർ മുഹമ്മദലി, സി.എച്ച്. മൊയ്തു, എൻ.പി. ഹമീദ്, പി.കെ. മുഹമ്മദ് റഷീദ്, എം. കാസിം, മുണ്ടോടി ബഷീർ, ടി. ജമാലുദ്ദീൻ, പി.പി. ജാഫർ, പി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story