Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോ കോളജില്‍ ത്രിദിന...

ലോ കോളജില്‍ ത്രിദിന സെമിനാർ തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ക്രിമിനല്‍ നടപടി ചട്ടത്തിലേയും വകുപ്പുകള്‍ റദ്ദാക്കണമെന്ന് ഹമീദ് ചേന്ദമംഗലൂര്‍. കോഴിക്കോട് ഗവ. ലോ കോളജില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സെന്‍സര്‍ഷിപ്പും നിയമവും' എന്ന വിഷയത്തില്‍ ആരംഭിച്ച ത്രിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എച്ച്. അബ്്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. 'സെന്‍സര്‍ഷിപ്പി​െൻറ ചരിത്രപരവും ഭരണഘടനാപരവുമായി പരിപ്രേക്ഷ്യങ്ങള്‍' എന്ന വിഷയത്തില്‍ പ്രഫ. ആർ.കെ. ബിജു സംസാരിച്ചു. കോളജ് യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സൺ ഐഷ പള്ളിയാളില്‍ സ്വാഗതവും അമിത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story