Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിന്...

മെഡിക്കൽ കോളജിന് പൂർവവിദ്യാർഥികളുടെ മഴവെള്ള സംഭരണി

text_fields
bookmark_border
കോഴിക്കോട്: പതിറ്റാണ്ടുകൾക്കു മുമ്പ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ സ്നേഹസമ്മാനമായി മഴവെള്ള സംഭരണി നിർമിച്ചു നൽകി. 1959 -64 വർഷത്തിൽ പഠിച്ച മൂന്നാം ബാച്ചി​െൻറ നേതൃത്വത്തിലാണ് മഴവെള്ള സംഭരണി നിർമിച്ചത്. പദ്ധതി ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ നിർവഹിച്ചു. മൂന്നാം ബാച്ചിലെ വിദ്യാർഥിയും പാത്തോളജി വിദഗ്ധനുമായ പ്രഫ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് സംരംഭം ഒരുക്കിയത്. 30ഓളം പേരുള്ള ഇവരുടെ പൂർവവിദ്യാർഥി കൂട്ടായ്മ ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് സംഭരണി നിർമിച്ചത്. മെഡിക്കൽ കോളജ് കോഫി ഹൗസിനു സമീപത്തെ പുതിയ വനിത ഹോസ്റ്റലി​െൻറ ടെറസിലാണ് ആറ് ടാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത്. ആയിരം ലിറ്ററാണ് ഓരോന്നി​െൻറയും സംഭരണശേഷി. 80 വയസ്സിനു മുകളിലുള്ളവരാണ് ബാച്ചിലുള്ളവർ. പഠിക്കുന്ന കാലത്ത് 150 േപരുണ്ടായിരുന്നെങ്കിലും ചിലർ മരിക്കുകയും മറ്റു ചിലർ പ്രായാധിക്യത്താൽ അവശരാവുകയും ചെയ്തു. 30ഓളം പേരാണ് കൂട്ടായ്മയിെല സജീവ അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story