Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡേവ് വാട്മോറിെൻറ...

ഡേവ് വാട്മോറിെൻറ നേതൃത്വത്തിൽ കോച്ചിങ് ക്യാമ്പ് തുടങ്ങി

text_fields
bookmark_border
കൃഷ്ണഗിരി: കേരള ക്രിക്കറ്റ് അസോസിയേഷ​െൻറയും ജില്ല ക്രിക്കറ്റ് അസോസിയേഷ​െൻറയും സഹകരണത്തോടെ മുൻ ആസ്ട്രേലിയൻ താരവും കേരള ക്രിക്കറ്റ് ടീം കോച്ചുമായ ഡേവ് വാട്മോർ നയിക്കുന്ന ക്രിക്കറ്റ് േകാച്ചിങ് ക്യാമ്പിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികൾക്കാണ് വാട്മോർ പരിശീലനം നൽകുന്നത്. ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. വനിത ക്രിക്കറ്റ് കോച്ച് സുമൻ ശർമ, പുരുഷ ടീം അസി. ക്രിക്കറ്റ് കോച്ച് മസ്ഹർ മൊയ്ദു എന്നിവരും കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ടി.ആർ. ബാലകൃഷ്ണൻ, നാസിർ മച്ചാൻ, ജാഫർ സേഠ്, എ.ടി. സജീർ, റിയാസ് കാച്ചു, സുനിൽ കുമാർ, ഇബ്രാഹിം കുട്ടി, ഷാനവാസ് എന്നിവർ സംബന്ധിച്ചു. വിദേശ കോച്ച് ആദ്യമായാണ് ജില്ലയിൽ കുട്ടികൾക്കായി പരിശീലനം നൽകുന്നത്. ഫെബ്രുവരി 23 വരെയാണ് ക്യാമ്പ്. MONWDL21ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു പുൽപള്ളി എസ്.എൻ കോളജിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം *ഐ.ഡി കാർഡില്ലെന്ന കാരണത്താൽ വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് പരാതി പുൽപള്ളി: പുൽപള്ളി എസ്.എൻ കോളജിലേക്ക് കെ.എസ്.യു മാർച്ച് നടത്തി. പ്രിൻസിപ്പലി​െൻറ വിദ്യാർഥി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. യൂനിവേഴ്സിറ്റി ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയെ ഐ.ഡി കാർഡില്ലെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നും പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിക്ക് വീണ്ടും പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ കോളജിനുമുന്നിൽ അൽപനേരം ഉന്തുംതള്ളുമായിനിന്നത് സംഘർഷാവസ്ഥ ഉണ്ടാക്കി. ചൊവ്വാഴ്ച ഉച്ചക്ക് ചർച്ച നടത്താമെന്ന ഉറപ്പിലാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. ജില്ല പ്രസിഡൻറ് അമൽ ജോയി ഉദ്ഘാടനം ചെയ്തു. അമൽ പങ്കജാക്ഷൻ, സിജു തോട്ടത്തിൽ, യൂനൂസ് അലി, അനുജിത്ത്, ശ്രീഹരി, വിവേക്, റിനു, അനന്തു, ധന്യന്ത് എന്നിവർ സംസാരിച്ചു MONWDL22 എസ്.എൻ. കോളജിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് സമരവുമായി എസ്.എഫ്.ഐ പുൽപള്ളി: എസ്.എൻ കോളജിൽ പി.ജി. വിദ്യാർഥിയായ അഖിൽ പ്രകാശിനെ യൂനിവേഴ്സിറ്റി പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളജിനുമുന്നിൽ സമരം സംഘടിപ്പിച്ചു. ഐ.ഡി കാർഡ് ഇല്ലെന്ന കാരണം പറഞ്ഞ് ഹാൾടിക്കറ്റുമായെത്തിയ വിദ്യാർഥിയെയാണ് പരീക്ഷയെഴുതുവാൻ അനുവദിക്കാതിരുന്നത്. ഇതിൽ പ്രതിഷേധിച്ച് സംയുക്ത വിദ്യാർഥി യൂനിയ​െൻറ ആഭിമുഖ്യത്തിൽ കോളജിനുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥി സംഘടന നേതാക്കൾ അറിയിച്ചു. ---------------------------------- ആദിവാസികൂട്ടായ്മയിൽ രാഷ്ട്രീയം കലർത്തില്ല- സി.കെ. ജാനു *36 ആദിവാസി വിഭാഗം ഉൾപ്പെട്ട ആദിവാസി ഗോത്ര സമുദായ സമിതി രൂപവത്കരിച്ചു കൽപറ്റ: നിലവിലെ ആദിവാസി പ്രശന്ങ്ങൾ സർക്കാർ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വരുനാളുകളിൽ ശക്തമായ സമരത്തിന് തുടക്കം കുറിക്കുമെന്നും ആദിവാസി ഗോത്ര മഹാസഭ സംസ്ഥാനാധ്യക്ഷ സി.കെ. ജാനു പറഞ്ഞു. മുത്തങ്ങ ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആദിവാസികൂട്ടായ്മയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരുണ്ട്. ആദിവാസികളുടെ അവകാശങ്ങൾക്കായി എല്ലാവരും ഒരുമിച്ചുനിന്ന് പോരാടും. ആദിവാസിക്കൂട്ടായ്മയിൽ രാഷ്ട്രീയം കലർത്തില്ല. ആദിവാസി ഗോത്രമഹാസഭ എൻ.ഡി.എ മുന്നണിയിലാണുള്ളത്. അതിനർഥം ആദിവാസി ഗോത്രമഹാസഭയിലുള്ളവർ ബി.ജെ.പിക്കാരാണ് എന്നല്ലെന്നും സി.കെ. ജാനു പറഞ്ഞു. 15 വർഷമായി തീരാത്തതാണ് മുത്തങ്ങ കേസ്. മുത്തങ്ങ സമരത്തിൽ വെടിയേറ്റു മരിച്ച ജോഗിയുെട മരണം കൊലപാതകമായിപ്പോലും അംഗീകരിച്ചിട്ടില്ല. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർ മരിച്ചു കഴിയുമ്പോൾ മാത്രമേ അവരുടെ കേസുകൾ കഴിയുകയുള്ളൂവെന്നും ജാനു പറഞ്ഞു. ചടങ്ങിൽ സംസ്ഥാനത്തെ 36 ആദിവാസി ഗോത്രങ്ങള്‍ അടങ്ങിയ ആദിവാസി ഗോത്ര സമുദായ സമിതി എന്ന സംഘടന രൂപവത്കരിച്ചു. കുറുമ സമാജം സംസ്ഥാന സെക്രട്ടറി ബാലന്‍ പൂതാടി ഉദ്ഘാടനം ചെയ്തു. വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, ജി. അശോകന്‍, ആദിവാസി വനിത പ്രസ്ഥാനം പ്രസിഡൻറ് അമ്മിണി, പ്രാക്തന ഗോത്രവര്‍ഗ സംഘം സെക്രട്ടറി ബാബു, ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി ബാബു കാര്യമ്പാടി, പണിയസമാജം വയനാട് ജില്ല പ്രസിഡൻറ് ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. MONWDL26 മുത്തങ്ങാദിനാചരണവും ഗോത്ര സംഗമവും കുറുമസമാജ സെക്രട്ടറി ബാലൻ പൂതാടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story