Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ സമരം: മലയോര...

ബസ്​ സമരം: മലയോര മേഖലയിൽ ദുരിതയാത്ര

text_fields
bookmark_border
നാദാപുരം: സ്വകാര്യ ബസുകൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ദിവസങ്ങൾ പിന്നിട്ടതോടെ മലയോരം ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലയിൽ യാത്രാപ്രശ്നം രൂക്ഷമായി. പ്രധാനമായും ബസ് സർവിസിനെ ആശ്രയിക്കുന്ന ജനതക്ക് പണിമുടക്ക് ഇരുട്ടടിയായിരിക്കുകയാണ്. ജീപ്പ്, ഓട്ടോ എന്നീ വാഹനങ്ങൾ നടത്തുന്ന സമാന്തര സർവിസുകളാണ് ജനങ്ങൾക്ക് ആശ്വാസം. നാദാപുരം ബസ്സ്റ്റാൻഡ് ജീപ്പ് സർവിസുകാർ കൈയടക്കിയിട്ടുണ്ട്. മിക്കവരും ബൈക്കുകളും സ്വകാര്യ വാഹനങ്ങളുമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. അനിശ്ചിതകാലം സമരം തുടരുന്ന ബസുടമകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും ശക്തമായിട്ടുണ്ട്. സമാന്തര സർവിസ് നടത്തുന്ന വാഹനങ്ങൾ തോന്നിയപോലെ ചാർജുകൾ ഈടാക്കുന്നതായി പരാതിയുണ്ട്. ഇത് റൂട്ടുകളിൽ വാക്കേറ്റത്തിന് ഇടയാക്കുന്നു. പ്ലാസ്റ്റിക് മുക്ത പദ്ധതി നാദാപുരം: വരിക്കോളി ജ്വാല ലൈബ്രറിയുടെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെയും പ്ലാസ്റ്റിക് മുക്ത ഗ്രാമ പദ്ധതി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മലയിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി, ജില്ല പഞ്ചായത്ത് അംഗം പി.കെ. ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. കൃഷ്ണൻ, എം.പി. സൂപ്പി, കെ.എം. രഘുനാഥ്, പി.കെ. ദാമു, ഷാഹിന കുന്നത്ത്, പി.പി. ബാലകൃഷ്ണൻ, എൻ.കെ. ഇബ്രാഹിം, വി.വി. റിനീഷ്, കെ.സി. ലിനീഷ് എന്നിവർ സംസാരിച്ചു. സി.കെ. നിജേഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story