Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉൾനാടൻ യാത്രദുരിതം,...

ഉൾനാടൻ യാത്രദുരിതം, കീശയേയും ബാധിച്ചു

text_fields
bookmark_border
കൊയിലാണ്ടി: ബസ് സമരം നാലുദിവസം പിന്നിട്ടതോടെ യാത്രദുരിതം ഏറി. ഉൾനാടൻ യാത്രയാണ് ഏറെ ദുഷ്കരം. ആളുകളെ കുത്തിനിറച്ചാണ് ടാക്സി വാഹനങ്ങളുടെ യാത്ര. ജീപ്പുകളുടെ പുറത്ത് തൂങ്ങിയുള്ള യാത്ര അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ദേശീയ, സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നത് ദുരിതം കുറക്കുന്നുണ്ട്. എന്നാൽ, ഉൾപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കുറവായതിനാൽ ടാക്സി വാഹനങ്ങളാണ് പ്രധാന ആശ്രയം. ടാക്സി വാഹനങ്ങളിലെ യാത്രക്ക് ബസ് നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടി നൽകണം. ഏഴുരൂപ പോയൻറിന് 15ഉം 20ഉം രൂപ നൽകേണ്ടി വരുന്നു. 13 രൂപയുടെ ടിക്കറ്റ് നിരക്കുള്ള യാത്രക്ക് 40 രൂപ നൽകണം. സന്ദർഭത്തിന് അനുസരിച്ച് ഇതിലും കൂടുതൽ നൽകേണ്ടിയും വരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story