Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമികച്ച...

മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി

text_fields
bookmark_border
നാദാപുരം: ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറി​െൻറ സ്വരാജ് ട്രോഫിയും കാഷ് അവാർഡും മഞ്ഞളാംകുഴി അലി എം.എൽ.എയിൽനിന്ന് പ്രസിഡൻറ് സഫീറ മൂന്നാംകുനി ഏറ്റുവാങ്ങി. പെരിന്തൽമണ്ണയിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. 10 ലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശംസപത്രവും അടങ്ങുന്നതാണ് അവാർഡ്. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, പി.വി. അബ്ദുൽ വഹാബ് എം.പി, ഉബൈദുല്ല എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത്, ടി.കെ. സുബൈദ, ബീന അണിയാരീമ്മൽ, അംഗങ്ങളായ സി.കെ. നാസർ, വാസു എരഞ്ഞിക്കൽ, നജ്മാ ബീവി, കെ.ടി.കെ. റീജ, ഹൈറുന്നിസ, മോളി, നിഷ, പഞ്ചായത്ത് സെക്രട്ടറി പി.എം. സുരേഷ്ബാബു, ജൂനിയർ സൂപ്രണ്ട് ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story