Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൻ വിജ്ഞാൻ വികാസ്​...

ജൻ വിജ്ഞാൻ വികാസ്​ യാത്ര ഇന്നുമുതൽ ജില്ലയിൽ

text_fields
bookmark_border
കോഴിക്കോട്: സാധാരണക്കാരിൽ വായനയിലൂടെയും സാേങ്കതികവിദ്യയിലൂടെയും അറിവ് വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി​െൻറയും വിവിധ വികസന ഏജൻസികളുടെയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14ാമത് എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ വികാസ് യാത്ര ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം ജില്ലയിൽ പര്യടനം നടത്തുന്നു. കഴിഞ്ഞ ജനുവരി 26ന് ഗ്രാമവീഥികളിലൂടെ മാത്രം സഞ്ചരിച്ച് അറിവി​െൻറ സന്ദേശം ഏറ്റവും പാവപ്പെട്ടവനിലും എത്തിച്ച് യാത്ര മാവൂർ, അഴിയൂർ, േചറോട്, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, ചെങ്ങോട്ടുകാവ്, കുന്ദമംഗലം, താമരശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തും. യാത്രാ സ്വീകരണയോഗങ്ങളിൽ ഗ്രാമത്തിലെ മികച്ച പോസ്റ്റ്മാൻ, പാൽ വിതരണക്കാരൻ, ചുമട്ടുതൊഴിലാളി, പൊലീസുകാരൻ, ഒാേട്ടാറിക്ഷ ഡ്രൈവർ, ഗ്രാമസേവകൻ, ആരോഗ്യപ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ജൈവകർഷകൻ തുടങ്ങിയവരെ ആദരിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷ​െൻറ ശാസ്ത്രകൗതുകം, കുടുംബശ്രീ മിഷ​െൻറ വിജയഗാഥ, സാംസ്കാരിക വകുപ്പി​െൻറ സഞ്ചരിക്കുന്ന പുസ്തകശാല, ബയോടെക്കി​െൻറ ഹരിതകേരളം, ഖാദി കമീഷ​െൻറ പ്രകൃതിയും ആഹാരവും എന്നീ നിശ്ചല ദൃശ്യങ്ങളടങ്ങിയ വാഹനവ്യൂഹമാണ് ജൻ വിജ്ഞാൻ വികാസ് യാത്രയിലുള്ളത്. ജനമൈത്രി പൊലീസി​െൻറ നാടകസംഘം അവതരിപ്പിക്കുന്ന ഡിജിറ്റൽ കേരള എന്ന ഹ്രസ്വനാടകം യാത്രയുടെ ഭാഗമായി ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story