Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭഗവതി ക്ഷേത്രം...

ഭഗവതി ക്ഷേത്രം താലപ്പൊലി

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ശ്രീ കണ്ണമ്പാലത്തെരു മഹാഗണപതി - മഹോത്സവത്തിന് 25ന് കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25ന് തായമ്പക, കുളങ്ങര എഴുന്നള്ളത്ത്. 26ന് വൈകീട്ട് 6.30ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ, തായമ്പക. 27ന് പ്രഭാഷണം, തായമ്പക, 28ന് കലാവിരുന്ന്, മാർച്ച് ഒന്നിന് രാത്രി 10.30ന് കോമഡി മഹോത്സവം, രണ്ടിന് സിനിമ പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള, മാർച്ച് മൂന്നിന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 12ന് വെടിക്കെട്ട് എന്നിവ നടക്കും. ഏഴു ദിവസങ്ങളിലും രാത്രി എട്ടിന് തായമ്പക 27, 28, മാർച്ച് ഒന്ന് തീയതികളിൽ അന്നദാനം, 26 മുതൽ കാർണിവൽ ഷോ, മാർച്ച് മൂന്നിന് പാണ്ടിമേളം എന്നിവ ഉണ്ടാവും. വാർത്തസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വേണുഗോപാലൻ കിടാവ്, എ.പി. രാഘവൻ, കെ.എം. പ്രകാശൻ, വിളയാട്ടേരി ബാലകൃഷ്ണൻ, ഷാജി, വിശ്വൻ കാളാമ്പത്ത്, രജനി വിജയൻ ചാത്തോത്ത്, കെ. ശ്രീജ, ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story