Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യയുടെ വെളിച്ചം...

വിദ്യയുടെ വെളിച്ചം പരത്തി ശിഷ്യരുടെ ഗുരുദക്ഷിണ

text_fields
bookmark_border
പേരാമ്പ്ര: അധ്യാപകനും പ്രിയശിഷ്യരും തമ്മിലെ സ്നേഹബന്ധം നാടിന് നന്മയായി. പലനാടുകളിൽ അധ്യാപനം നടത്തിയ ഡോ. ഇസ്മായിൽ മരുതേരിയും ശിഷ്യരും ഒന്നിച്ച എം.പി.ജി (മൈ സ്പെഷ്യസ് ജെംസ്) എന്ന വാട്സ്ആപ് ഗ്രൂപ്പാണ് നാടിന് നന്മയേകുന്നത്. ശിഷ്യരായ നൂറോളം പ്രഫഷനലുകളാണ് വാട്സ്ആപ് കൂട്ടായ്മയിലുള്ളത്. 2015 നവംബറിലായിരുന്നു തുടക്കം. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുള്ള പല പ്രായക്കാർ ഒന്നിച്ചപ്പോൾ ഒരുപാട് സേവനപ്രവർത്തനങ്ങൾ രൂപംകൊണ്ടു. കോഴിക്കോെട്ട ആശാഭവനിലേക്കാണ് ആദ്യ സാന്ത്വനമെത്തിയത്. 60,000ത്തോളം രൂപയും സാധനങ്ങളുമായി അംഗങ്ങൾ ആശാഭവനിലെത്തുകയായിരുന്നു. നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകിയതാണ് ഒരു സേവനം. ഒറ്റദിവസം കൊണ്ട് ദയ പെയിൻ ആൻഡ് പാലിയേറ്റിവ് ഗ്രൂപ്പി​െൻറ കുടകൾ വാങ്ങി അരലക്ഷത്തോളം രൂപ പിരിച്ചെടുത്തത് മറ്റൊന്ന്. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റുമായി സഹകരിച്ച് പാവപ്പെട്ട ഒരാൾക്ക് വീട് നിർമിച്ചു. വൃക്കരോഗികൾക്ക് വൈദ്യസഹായം നൽകി. കരുവണ്ണൂർ ഗവ. ജി.യു.പി സ്കൂൾ ക്ലാസ്മുറികൾ ആധുനീകരിച്ചതാണ് സേവനപ്രവർത്തനങ്ങളിൽ ഒടുവിലത്തേത്. പി.ടിഎയുടെയും സർക്കാറി​െൻറയും അഭ്യുദയകാംക്ഷികളുടെയും സഹകരണേത്താടെ കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ എം.പി.ജി ഉദ്ദേശിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story