Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം സമ്മേളനം:...

സി.പി.എം സമ്മേളനം: ദീപശിഖ പ്രയാണത്തിന്​ സ്വീകരണം നൽകി

text_fields
bookmark_border
സി.പി.എം സമ്മേളനം: ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി കോഴിക്കോട്: സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക, ദീപശിഖ ജാഥകൾക്ക് കോഴിക്കോട് നഗരത്തിൽ സ്വീകരണം നൽകി. നൂറുകണക്കിന് അത്ലറ്റുകളും പൊതുജനങ്ങളും ഒരേ കേന്ദ്രങ്ങളിലും അണിനിരന്നു. വെസ്റ്റ്ഹിൽ കോയൻകോ ബിൽഡിങ് പരിസരത്ത് നൽകിയ സ്വീകരണത്തിൽ കെ. ചന്ദ്രൻ, മാമ്പറ്റ ശ്രീധരൻ, കെ.വി. ബാബുരാജ്, സി.പി സുലൈമാൻ, വി.കെ മോഹൻദാസ് എന്നിവരും നടക്കാവിൽ നൽകിയ സ്വീകരണത്തന് കെ.പി കുഞ്ഞമ്മദ്കുട്ടി, എം. മോഹനൻ, കെ. ദാമോദരൻ എന്നിവരും നേതൃത്വം നൽകി. മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, പതാകജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദനെയും മേയർ തോട്ടത്തിൽ രവീന്ദ്രൻ, ദീപശിഖ ജാഥ ക്യാപ്റ്റൻ ടി.വി രാജേഷ് എം.എൽ.എയെയും ചുവന്ന ഷാൾ അണിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ എം.എൽ.എ, ടി.പി ദാസൻ, കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി. photo: pk 06
Show Full Article
TAGS:LOCAL NEWS 
Next Story