Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവ്​ വിളക്കുകൾ ലോ...

തെരുവ്​ വിളക്കുകൾ ലോ മാസ്​റ്റാകും; ഇ^ടെൻഡർ ഉടൻ

text_fields
bookmark_border
തെരുവ് വിളക്കുകൾ ലോ മാസ്റ്റാകും; ഇ-ടെൻഡർ ഉടൻ തെരുവു വിളക്കുകൾ ലോ മാസ്റ്റാകും; ഇ-ടെൻഡർ ഉടൻ കോഴിക്കോട്: നഗരത്തിലെ മുഴുവൻ തെരുവു വിളക്കുകളും ലോ മാസ്റ്റാക്കുന്നതിന് ഉടൻ ഇ-ടെൻഡർ ക്ഷണിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാർച്ചിൽതന്നെ നഗരത്തിലെ ട്യൂബ് ലൈറ്റുകൾ ലോമാസ്റ്റാക്കുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. പൊതുമരാമത്ത് വിഭാഗം 1.72 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പദ്ധതി ഏറ്റെടുക്കുന്നതിൽനിന്ന് ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിയടക്കം പിന്മാറിയ സാഹചര്യത്തിലാണ് ഇ-ടെൻഡർ ക്ഷണിക്കുന്നെതന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി. മാനാരി, പുതിയപാലം ശ്മശാനങ്ങളുടെ നവീകരണ കരാറും യോഗം അംഗീകരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ആവിഷ്കരിച്ച പദ്ധതിയിൽ ഇൗ രണ്ടു ശ്മശാനങ്ങളും വാതക ചൂളയിലേക്ക് മാറ്റിയാണ് നവീകരിക്കുന്നത്. വിറക് ഉൾപ്പെടെയുള്ളവയുടെ ക്ഷാമം മുൻനിർത്തിയാണ് ഇത്തരത്തിലൊരു നവീകരണമെന്നും മലിനീകരണം പരമാവധി കുറയുമെന്നും മേയർ പറഞ്ഞു. പിന്നീട് വെസ്റ്റ്ഹിൽ അടക്കം ശ്മശാനങ്ങൾ ഇൗ രീതിയിലേക്ക് മാറ്റും. അതേസമയം, എ. പ്രദീപ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയതിനാൽ മാവൂർ റോഡ് ശ്മശാനത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മഠത്തിൽ മുക്ക് റോഡ് നവീകരണം, എരഞ്ഞിക്കൽ -പുളിയക്കാടി നടപ്പാത, കല്ലായ് മത്സ്യ മാർക്കറ്റ് പുനരുദ്ധാരണം, ഒ.ബി റോഡിനോട് ചേർന്നുള്ള ഒാട നവീകരണം, വെള്ളയിൽ ജി.യു.പി സ്കൂൾ നവീകരണം, നല്ലളം ജി.എച്ച്.എസ് നവീകരണം, കോതിയിൽ ഒാപൺ എയർസ്റ്റേജ് നിർമാണം, പള്ളിക്കണ്ടി ആർ.സി.എച്ച് ക്വാർേട്ടഴ്സ് അറ്റകുറ്റപ്പണി, മാങ്കാവ് മത്സ്യ മാർക്കറ്റ് നവീകരണം, വിവിധ അംഗൻവാടികളിലെ പ്രവൃത്തികൾ എന്നിവയുടെ പുതുക്കിയ കരാറുകളും കൗൺസിൽ അംഗീകരിച്ചു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ പെെട്ടന്ന് കേടായതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. രാധാകൃഷ്ണൻ, ടി.വി. ലളിത പ്രഭ, കെ.വി. ബാബുരാജ്, കൗൺസിലർമാരായ അഡ്വ. പി.എം. സുരേഷ് ബാബു, സി. അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, അഡ്വ. പി.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story