Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ടി.എം തട്ടിപ്പിൽ ...

എ.ടി.എം തട്ടിപ്പിൽ അന്വേഷണം നീളുന്നു

text_fields
bookmark_border
എ.ടി.എം തട്ടിപ്പിൽ അന്വേഷണം നീളുന്നു കോഴിക്കോട്: നഗരത്തിലെ ഹൈടെക് എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നീളുന്നു. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടും അവശേഷിച്ച പ്രതികളെ ഇതുവരെ പിടികൂടാനാവാത്തതാണ് പ്രതിസന്ധിയാവുന്നത്. സ്കിമ്മറും ബട്ടൻ കാമറയും ഉപയോഗിച്ചും എ.ടി.എം മെഷീനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചും രണ്ടു തരത്തിലുള്ള തട്ടിപ്പുകളാണ് ജനുവരിയിൽ നഗരത്തിൽ അരങ്ങേറിയത്. സ്കിമ്മർ ഒാപറേഷനിൽ കാസർകോട് പാറക്കെട്ട് ചാത്തംകുഴി സ്വേദശി റമീസ് എന്ന നവ്മാൻ (33), വിദ്യാനഗർ സ്വദേശി ജുനൈദ് (27), കുട്ലു രാംദാസ് നഗർ ജെ.പി കോളനിയിലെ മുഹമ്മദ് ബിലാൽ (28) എന്നിവരാണ് പിടിയിലാവാനുള്ളത്. ഇവരുടെ നാട്ടിലും ഒളിവിൽ കഴിഞ്ഞേക്കാനിടയുള്ള തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും അന്വേഷണ സംഘം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊബൈൽ േഫാൺ ടവർ ലൊക്കേഷൻ വഴിയുള്ള അേന്വഷണത്തിലും പുരോഗതിയുണ്ടായിട്ടില്ല. പ്രതികളിൽ രണ്ടുപേർ നേരത്തേ വിദേശത്ത് ജോലിചെയ്തതിനാൽ സംഘം അവിടേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ കാസർകോട് സ്വദേശി അബ്ദുറഹ്മാൻ സഫ്വാൻ എന്ന അദ്റുമാൻ (18), തൃക്കരിപ്പൂർ സ്വദേശി അബ്ബാസ് (26), േഫാർട്ട്കൊച്ചി സ്വദേശി എം.ഇ. ഷാജഹാൻ (43) എന്നിവരാണ് ഇതിനകം റിമാൻഡിലായത്. പഞ്ചാബ് നാഷനൽ ബാങ്കി​െൻറ വെള്ളിമാടുകുന്ന്, പന്തിരാങ്കാവ്, പള്ളിക്കണ്ടി എ.ടി.എമ്മുകൾ വഴി വിവരങ്ങൾ ചോർത്തി വ്യാജ കാർഡ് നിർമിച്ച് വിവിധ ആളുകളുടെ അക്കൗണ്ടിൽനിന്ന് 1,41,900 രൂപയാണ് സംഘം തട്ടിയത്. കളവിനുപയോഗിച്ച സ്കിമ്മർ, ബട്ടൻ കാമറ, ലാപ്േടാപ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താനാവാത്തതും കസബ, ചേവായൂർ, നടക്കാവ്, ടൗൺ, ചെമ്മങ്ങാട്, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത പത്തോളം കേസുകളിലെ അേന്വഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. എസ്.ബി.െഎയുടെ ആനിഹാൾ റോഡിലെ എ.ടി.എമ്മി​െൻറ വൈദ്യുതിബന്ധം വിച്ഛേദിച്ച് ബാങ്കി‍​െൻറ അക്കൗണ്ടിൽനിന്ന് 1.49 ലക്ഷം രൂപ തട്ടിയ സംഭവത്തിലും അന്വേഷണം നീളുകയാണ്. ഹരിയാന സ്വദേശികളായ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിൽ പിടിയിലായ ജുനൈദിനെയും (22) കേസിൽ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അൻസാർ എന്നയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. യമുന ആർക്കേഡ്, കോർട്ട് റോഡ്, മാവൂർ റോഡ്, എസ്.ബി.െഎ മെയിൻ ബ്രാഞ്ച് എന്നിവിടങ്ങളിലെ എ.ടി.എം വഴിയും തട്ടിപ്പു നടത്തിയതായി പ്രതികൾ മൊഴി നൽകിയതിനാൽ മുഴുവൻ ബാങ്കുകളോടും കാഷ് അക്കൗണ്ടുകൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അേന്വഷണ സംഘം മേധാവി സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖ് പറഞ്ഞു. ഇൗ വിവരങ്ങൾ ലഭ്യമായാലേ പ്രതികൾ കൂടുതൽ തട്ടിപ്പു നടത്തിയോ എന്ന് വ്യക്തമാകൂ. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. -സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story