Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅസ് ലം വധം പ്രതിയെ...

അസ് ലം വധം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
അസ്ലം വധം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി വളയം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലമിനെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട് പൊലീസ് അറസ്റ്റ്ചെയ്ത പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. വളയം മുതുകുറ്റിയിലെ പുഴക്കൽ സുമോഹനെയാണ് പ്രത്യക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കൊലയാളികൾക്ക് ഇന്നോവ കാർ കൈമാറിയ വളയം നിരവുമ്മലിൽ എത്തിച്ചാണ് പ്രതിയിൽനിന്ന് പൊലീസ് തെളിവെടുത്തത്. കല്ലുനിരയിലും കേസി​െൻറ ഭാഗമായി തെളിവെടുപ്പ് നടത്തി. രഹസ്യമായാണ് പൊലീസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. അസ്ലം വധക്കേസിൽ മുഴുവൻ പ്രതികളും വലയിലായെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസിന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story