Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിൽ വീണ്ടും കോളറ: ...

മാവൂരിൽ വീണ്ടും കോളറ: രോഗലക്ഷണവുമായി ഇതരസംസ്​ഥാന തൊഴിലാളി ആശുപത്രിയിൽ

text_fields
bookmark_border
മാവൂരിൽ വീണ്ടും കോളറ: രോഗലക്ഷണവുമായി ഇതര സംസ്ഥാന തൊഴിലാളി ആശുപത്രിയിൽ മാവൂർ: കോളറ രോഗ ലക്ഷണവുമായി ഇതര സംസ്ഥാന തൊഴിലാളിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ കൽപ്പള്ളി ആയംകുളത്തെ സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് രാംനഗർ സ്വദേശി മുസ്തകീം മൊല്ലിക്കിനെയാണ് (20) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറുമാസം മുമ്പ് തെങ്ങിലക്കടവിലെ കെട്ടിടത്തിൽ താമസിക്കുന്ന മുർഷിദാബാദുകാരായ ഏഴുപേർക്ക് കോളറ ലക്ഷണം കണ്ടിരുന്നു. ഇതിൽ മൂന്നുപേർക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തു. കിണർ വെള്ളം പരിശോധിച്ചേപ്പാൾ 'േകാളറ വിബ്രിയോ' രോഗാണുവിനെ കണ്ടെത്തുകയും തുടർന്ന് അനധികൃത വാസകേന്ദ്രങ്ങൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതി​െൻറ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് വീണ്ടും കോളറബാധ കണ്ടെത്തുന്നത്. േകാളറ ലക്ഷണം കണ്ടെത്തിയ ആൾ വ്യാഴാഴ്ചയാണ് മറ്റു മൂന്നുപേരോടൊപ്പം നാട്ടിൽനിന്ന് മാവൂരിൽ എത്തിയത്. ട്രെയിൻയാത്രയിൽ തുടങ്ങിയ വയറിളക്കം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ചെറൂപ്പ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോളറയാണെന്ന സംശയത്തിൽ ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, സൂപ്പർവൈസർ പി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയംകുളത്ത് മുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ച മറ്റ് അഞ്ചുപേരോട് മുറിവിട്ടുപോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. കെട്ടിട ഉടമക്കും ഇതുസംബന്ധിച്ച് താക്കീത് നൽകിയിട്ടുണ്ട്. ഇവർ വെള്ളമെടുക്കുന്ന കിണർ ഉൾപ്പെെട പരിശോധിക്കാനും കിണറുകളിൽ സൂപ്പർ േക്ലാറിനേഷൻ നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറൂപ്പയിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കുറ്റിക്കടവ് റോഡിൽ കുടുസ്സുമുറികളിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് കണ്ടെത്തുകയും ഉടമക്ക് നോട്ടീസ് നൽകി അടച്ചുപൂട്ടുകയും ചെയ്തു. പരിശോധന തിങ്കളാഴ്ച തുടരുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story