Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗരോഹിത്യ...

പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ പോരാടണം ^വനിത സംഗമം

text_fields
bookmark_border
പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ പോരാടണം -വനിത സംഗമം പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ പോരാടണം -വനിത സംഗമം കോഴിക്കോട്: പൗരോഹിത്യ ചൂഷണങ്ങളിൽനിന്ന് മുസ്ലിം സ്ത്രീകൾക്ക് മോചനം ലഭിക്കാൻ ഖുർആൻ ആശയങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് ഐ.എസ്.എം വെളിച്ചം ഖുർആൻ സംഗമ ഭാഗമായുള്ള വനിത സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്ന മഹല്ല് നേതൃത്വങ്ങൾ ഖുർആൻ അധ്യാപനങ്ങളെയാണ് ധിക്കരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മുസ്ലിം പള്ളികളിലും സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യം വകവെച്ചുകിട്ടാൻ ഖുർആൻ മുന്നിൽനിർത്തി പോരാട്ടത്തിന് തയാറാവണമെന്ന് സമ്മേളനം ആവശ്യെപ്പട്ടു. അഡ്വ. ഫാത്തിമ തഹ്ലിയ്യ ഉദ്ഘാടനം ചെയ്തു. റാഫിദ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. എ. ജമീല എടവണ്ണ, സൽമ അൻവാരിയ്യ, സൈനബ ശറഫിയ്യ, റുഖ്സാന വാഴക്കാട്, സനിയ്യ, ജുവൈരിയ അൻവാരിയ്യ, ഖദീജ നർഗീസ്, നുബിത കല്ലായി, ചിന്ന എടവണ്ണ, സുബൈദ കല്ലായി, വി.സി. മറിയക്കുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ കാപ്ഷൻ: Fathima thahliya.jpg വെളിച്ചം ഖുർആൻ സമ്മേളനത്തി​െൻറ ഭാഗമായുള്ള വനിത സമ്മേളനം അഡ്വ. ഫാത്തിമ തഹ്ലിയ്യ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story