Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷ്മമ്മ ...

ലക്ഷ്മമ്മ നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
ലക്ഷ്മമ്മ നാട്ടിലേക്ക് മടങ്ങി കോഴിക്കോട്: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒബ്ലപുര വില്ലേജിൽനിന്ന് വഴിതെറ്റി വടകര റെയിൽവേ സ്റ്റേഷനിലിറങ്ങിയ തായ്മ എന്ന ലക്ഷ്മമ്മക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോമിൽനിന്ന് യാത്രയയപ്പ്. ചെറിയ മാനസിക പ്രശ്നങ്ങളോടെ ലക്ഷ്മമ്മ മക്കളോടൊപ്പം താമസിക്കവെ രണ്ടാഴ്ച മുമ്പ് വീട്ടിൽനിന്ന് ഇറങ്ങി കോഴിക്കോടെത്തുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ എം. ശിവൻ ലക്ഷ്മമ്മയുമായി സംസാരിച്ച് കർണാടക ചെന്നരായ പട്ടണം ഡിവൈ.എസ്.പി ശശിധറുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. ലക്ഷ്മമ്മയുടെ മകൻ മഞ്ജ ഗൗഡയും അയൽവാസിയായ മന്നിയുമാണ് കോഴിക്കോെട്ടത്തിയത്. വെള്ളിമാട്കുന്ന് സാമൂഹിക നീതി കോംപ്ലക്സിലെ ജീവനക്കാർ പെങ്കടുത്ത യാത്രയയപ്പ് പരിപാടിയിൽ ജില്ലാ സാമൂഹിക നീതി ഓഫിസിലെ സീനിയർ സൂപ്രണ്ട് എസ്. സാദിഖ് അധ്യക്ഷത വഹിച്ചു. എം. ശിവൻ, ഷോർട്ട് സ്റ്റേ ഹോം സൂപ്രണ്ട് എൻ. റസിയ, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് സൂപ്രണ്ട് ജോസഫ് റെബല്ലോ എന്നിവർ സംസാരിച്ചു. (പടമുണ്ട്) prd10 ലക്ഷ്മമ്മക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോമിൽ നൽകിയ യാത്രയയപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story