Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാസ്​റ്റർ പ്ലാൻ...

മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
മാസ്റ്റർ പ്ലാൻ പ്രകാശനം കോഴിക്കോട്: പറമ്പിൽ ജി.എച്ച്.എസിലെ സയൻസ് ലാബ് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പുറത്തിറക്കൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജികുമാർ നിർവഹിച്ചു. ഭൗതിക സാഹചര്യങ്ങളുടെ മാസ്റ്റർ പ്ലാൻ ഡി.പി.ഒ ജയകൃഷ്ണൻ പ്രകാശനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലി​െൻറ ശാസ്ത്ര സാഹിത്യ പുരസ്കാരം നേടിയ അധ്യാപിക സീമ ശ്രീലയത്തിന് സ്വീകരണം നൽകി. ജില്ല സ്കൂൾ കലോത്സവത്തിൽ പെങ്കടുത്ത വിദ്യാർഥികളെയും അനുമോദിച്ചു. സരിത കുന്നത്ത്, സുധീഷ് പുല്ലാണിക്കാട്ട്, ചന്ദ്രൻ പുല്ലാണിക്കാട്ട്, രതി തടത്തിൽ, രനീഷ്, മഞ്ജുള, നന്ദൻ മഠത്തിൽ, അഡ്വ. ഇ. ബാലൻ, ഷരൂഫ് പറമ്പിൽ, പ്രിൻസിപ്പൽ ആഗ്നസ് ലൗലി ഡിക്രൂസ്, ഹെഡ്മിസ്ട്രസ് ശൈവജ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സ്വപ്നക്കൂട് ഉദ്ഘാടനം കോഴിക്കോട്: ഒളവണ്ണ എ.എൽ.പി സ്കൂളിലെ സ്റ്റുഡൻറ്സ് വെൽഫെയർ കമ്മിറ്റി 'സ്വപ്നച്ചിറകുകൾ സഹപാഠിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ വീട് വിപിൻ രാജിന് താക്കോൽ കൈമാറി പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. വാർഡ് അംഗങ്ങളായ മഠത്തിൽ അസീസ്, എൻ.എം. വേണുഗോപാൽ, പി. ജയരാജൻ, മാനേജർ വി.ടി. മാമുക്കോയ, എം. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.കെ. സുമയ്യ, എം.പി.ടി.എ ചെയർപേഴ്സൻ എന്നിവർ സംസാരിച്ചു. വീട് നിർമാണത്തിൽ സജീവ പങ്കുവഹിച്ച എം.എം. ബൈജു, ടി. കുഞ്ഞിക്കോയ, വി.ടി. മുഹമ്മദ് പാഷ, എം.പി. മണികണ്ഠൻ എന്നിവരെ പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുരേഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ സി. അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story