Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​സമരം രണ്ടുദിവസം...

ബസ്​സമരം രണ്ടുദിവസം പിന്നിട്ടു; ദുരിതം എന്നു തീരുമെന്നറിയാതെ ജനങ്ങൾ

text_fields
bookmark_border
കോഴിക്കോട്: യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി സ്വകാര്യബസുടമകള്‍ നടത്തുന്ന അനിശ്ചിതകാലസമരം രണ്ടുദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയായി. ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസുടമകൾ വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. യാത്രാക്ലേശം ലഘൂകരിക്കാൻ കെ.എസ്.ആർ.ടി.സി നടത്തിയ ക്രമീകരണങ്ങൾ യാത്രക്കാർക്ക് ആശ്വാസമായി. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങി. സ്റ്റാൻഡി​െൻറ മുൻവശത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതലായി എത്തിയത് ഗതാഗതക്കുരുക്കിനിടയാക്കി. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ ആറു ബസുകൾ പുതുതായി ഏർപ്പെടുത്തിയത് ഉൾപ്പെടെ 80 സർവിസുകൾ കൂടുതലായി നടത്തി. മാവൂരിലേക്ക് രണ്ടു ട്രിപ്പുകൾ ഏർപ്പെടുത്തി. 15 മുതൽ 20 മിനിറ്റി​െൻറ ഇടേവളകളിൽ മെഡിക്കൽ കോളജിലേക്കും ബസ് സർവിസ് ഏർപ്പെടുത്തിയത് യാത്രക്കാർക്ക് ഏറെ ആശ്വാസം പകർന്നു. ഇരുചക്രവാഹനങ്ങൾ കൂടുതലായി റോഡിലിറങ്ങി. പൊതുവെ ദീർഘദൂര യാത്രക്കാർ കുറവായിരുന്നു. കുറ്റ്യാടി-കണ്ണൂർ, കോഴിക്കോട്-തൃശൂർ, കോഴിക്കോട് -പാലക്കാട് സർവിസുകൾ പഴയതുപോെല നടന്നു. കൊയിലാണ്ടി-താമരശ്ശേരി റൂട്ടുകളിൽ അധികം ബസുകൾ സർവിസ് നടത്തി. ജീപ്പുകളും മറ്റു ടാക്സികളും സമാന്തരസര്‍വിസ് നടത്തി. ഇരട്ടി ചാർജ് ആണ് ജില്ലയിൽ പലയിടത്തും സമാന്തരസർവിസുകൾ വാങ്ങിയത്. അതിനിടെ, നഗരത്തിൽ ഒാേട്ടാകൾ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story