Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗർഭിണിയുടെ ദുരൂഹ മരണം: ...

ഗർഭിണിയുടെ ദുരൂഹ മരണം: ഭർത്താവും ഭർതൃപിതാവും അറസ്​റ്റിൽ

text_fields
bookmark_border
തിരുവമ്പാടി: കൂടരഞ്ഞി സ്വദേശിയായ യുവതി ഭർതൃവീട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരിക്കാനിടയായ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ഭർത്താവ് കോടഞ്ചേരി മരുതിലാവ് ചിപ്പിലിത്തോട് കൊച്ചുപുരക്കൽ ജിൽസ്, പിതാവ് സണ്ണി എന്നിവരെയാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. താഴെ കൂടരഞ്ഞി വെള്ളക്കട ജോജി -ലൂസി ദമ്പതികളുടെ മകൾ സൗമ്യയുടെ (19) മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. സൗമ്യയെ ഫെബ്രുവരി നാലിന് രാത്രിയാണ് കോടഞ്ചേരി ചിപ്പിലി തോട്ടിലെ ഭർതൃവീട്ടിൽനിന്ന് വിഷം അകത്തുചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന യുവതി ഏഴിന് മരിച്ചു. ഒമ്പതു മാസം മുമ്പായിരുന്നു സൗമ്യയുടെ വിവാഹം. മൂന്നു മാസം ഗർഭിണിയായിരുന്നു. ഭർതൃ വീട്ടിലെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. അറസ്റ്റിലായവരെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story