Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡയാലിസിസ് സെൻററിന്​...

ഡയാലിസിസ് സെൻററിന്​ ധനസമാഹരണം നടത്തും

text_fields
bookmark_border
ഉള്ള്യേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സ​െൻറിന് ധനസമാഹരണം നടത്താന്‍ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഷാജു ചെറുക്കാവിലി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡയാലിസിസ് സ​െൻറര്‍ നിലവില്‍ വരുന്നതോടെ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ രോഗികള്‍ക്കും പ്രയോജനം ലഭിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രധിനിധികള്‍, ക്ഷേത്ര-മഹല്ല് കമ്മിറ്റി പ്രധിനിധികള്‍, വിദ്യാലയ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമടത്തില്‍, സി.കെ. രാമന്‍കുട്ടി, ഷാജി പാറക്കല്‍, ബിന്ദു കളരിയുള്ളതില്‍, സന്തോഷ്‌ പുതുക്കേംപുറം, സിൽജ ചമ്മുങ്കര, കെ. അനിത, എം. ദിലീപന്‍, പി.വി. ഭാസ്കരന്‍ കിടാവ്, എന്‍.എ. ഹാജി, കെ.വി. ബാലന്‍ കുറുപ്പ്, എ.സി. മാധവന്‍ നമ്പ്യാര്‍, ദിവാകരന്‍ ഉള്ള്യേരി, കുമ്മായപ്പുറത്ത് മജീദ്‌ ഹാജി, ഷഫീഖ് മാെമ്പായില്‍, സി.കെ. മൊയ്തീന്‍കോയ, കെ.വി. അബ്ദുല്‍ മജീദ്‌, വേലായുധന്‍ വസന്തം, കെ.കെ. അഹമ്മദ്, ടി.കെ. കുഞ്ഞികൃഷ്ണന്‍, വി.കെ. നസീര്‍, എന്‍.കെ. രാജന്‍, പി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story