Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.പി.സി പാസിങ്​...

എസ്​.പി.സി പാസിങ്​ ഔട്ട് പരേഡ്

text_fields
bookmark_border
പേരാമ്പ്ര: കോഴിക്കോട് റൂറല്‍ ജില്ലയില്‍പ്പെട്ട വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂള്‍, നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂള്‍, ചെമ്പനോട സ​െൻറ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പരിശീലനം പൂര്‍ത്തിയായ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ് ചെമ്പനോട സ​െൻറ് ജോസഫ്സ് ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്നു. നാദാപുരം സബ് ഡിവിഷന്‍ ഡിവൈ.എസ്.പി വി.കെ. രാജു പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ജോസഫ് തണ്ടാപറമ്പേല്‍, പ്രധാനധ്യാപകരായ ജോര്‍ജ് ടി. അറുപറയില്‍, സി.കെ. ശോഭന, വാസന്തി പുതിയോട്ടില്‍, പെരുവണ്ണാമൂഴി സബ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജേഷ് കുമാര്‍, ജോബി എടച്ചേരി, പി.കെ. ഇസ്മയില്‍, സുരേഷ് നവോദയ, ഡി.ഐമാരായ ടി.കെ. രത്‌നാകരന്‍, ഇ.കെ. രാജന്‍, രാധാകൃഷ്ണന്‍, സുമ, നിജിഷ, സുജിഷ, സി.പി.ഒമാരായ എസ്.കെ. സനൂപ്, സജി സെബാസ്റ്റ്യൻ, പി.കെ. മുരളി കൃഷ്ണദാസ്, എ.സി.പി.ഒമാരായ കെ. സുധ, വി.കെ. സബ്‌ന, സി.കെ. ഷാൻറി എന്നിവര്‍ സംബന്ധിച്ചു. കേരള ബാങ്ക് രൂപവത്കരണം: കൂടുതൽ ചർച്ച വേണം -മുല്ലപ്പള്ളി പേരാമ്പ്ര: ജില്ല സഹകരണ ബാങ്കുകൾ ഇല്ലാതാക്കി കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ കൂടുതൽ ചർച്ച വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. അഞ്ചാംപീടികയിൽ നിർമിച്ച നൊച്ചാട് വനിത സഹകരണ സംഘത്തി​െൻറ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഡിറ്റോറിയം നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണനും തൊഴിൽ യൂനിറ്റുകൾ ജില്ല പഞ്ചായത്തംഗം സുജാത മനക്കലും തൊഴിൽ പരിശീലന കേന്ദ്രം ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദനും സ്ട്രോങ് റൂം സി.എം. ബാബുവും ഉദ്ഘാടനം ചെയ്തു. പി.എം. പ്രകാശൻ, വി. ജാനു, പി.കെ. ഷീജ, യൂസഫ് കോറോത്ത്, സൈറ ബാനു, മുനീർ എരവത്ത്, കെ.പി. ഭാസ്കരൻ, കെ. പ്രദീപൻ, രാജൻ കണ്ടോത്ത്, ഗീത കല്ലായ്, ആന്തേരി കമല, ശശികുമാർ അമ്പാളി, എസ്.കെ. അസ്സൈനാർ, കെ.സി. ഗോപാലൻ, നിഖിൽ മോഹൻ, ഇ.കെ. അശോകൻ, വി.ഡി. ദിനൂജ്, വി.എം. കുഞ്ഞബ്ദുല്ല, സൗദ കൂടക്കണ്ടി എന്നിവർ സംസാരിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഭവനപദ്ധതി നന്തിബസാർ: ബഹ്‌റൈൻ കേരളീയ സമാജത്തി​െൻറ ഭവനപദ്ധതി പ്രകാരം ജില്ലയിലെ ഞെട്ടിക്കര പാലത്തിനടുത്ത് നിർധന കുടുംബത്തിന് നിർമിച്ചുകൊടുത്ത വീടി​െൻറ താക്കോൽ വിതരണം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. കവിയും, ചിത്രകാരനുമായ ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് അംഗം മുതുകുനി മുഹമ്മദലി, വാർഡ് അംഗം പി. റഷീദ, സ്ഥലം ഖാദി ഇ.കെ. അബൂബക്കർ ഹാജി, ബഹ്റൈനിലെ വ്യാപാരി അസീൽ അബ്‌ദുറഹ്മാൻ, എം. ചേക്കുട്ടി ഹാജി, കെ. അഹമ്മദ്‌ ഫൈസി, ബഷീർ കുന്നുമ്മൽ, പി.കെ. ഹുസൈൻ ഹാജി, സി.സി. ഷൗക്കത്ത്, ടി. സോമരാജൻ, കെ. ഉമ്മർകുട്ടി ഹാജി, കെ. അബൂബക്കർ ഹാജി, കെ. ജീവാനന്തൻ, കെ.പി. കരീം, പി.കെ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story